Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദർശനം ഹൂസ്റ്റണിൽ 12 ന്

ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദർശനം ഹൂസ്റ്റണിൽ 12 ന്

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യയിലെ പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന്റെ വളർച്ചയും ഇന്നത്തെഅവസ്ഥയും മുന്നോട്ടുള്ള വഴികളും, പാലിയം ഇന്ത്യ ചെയർമാൻ പത്മശ്രീഡോക്ടർ.എം.ആർ.രാജഗോപാലിന്റെ കണ്ണുകളീലൂടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ചിത്രമായ 'ഹിപ്പോക്രാറ്റിക്' ന്റെ പ്രദർശനം ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്നു. ഈ ചിത്രംഹൂസ്റ്റൺ നിവാസികൾക്ക് കാണുവാൻ ഉള്ള അസുലഭ അവസരം ഒരുക്കിയിരിക്കുന്നത് ൻഡോഅമേരിക്കൻ കാൻസർ അസോസിയേഷൻ ആണ്.

എഡ്വേര്ഡ്‌സ് ഗ്രീൻവേ ഗ്രാൻഡ് പാലസ് സ്റ്റേഡിയം മൂവി തിയേറ്ററിൽ ( EdwarsdGreenway Grand Palace Stadium 24 & RPX, 3839, Weslayan St., Houston, TX,77027ഏപ്രിൽ 12 നു വ്യാഴാഴ്ച വൈകുന്നേരം 8:30 നാണു പ്രദർശനം ആരംഭിക്കുന്നത്.ഭാരത സർക്കാരിന്റെ ഉന്നത ബഹുമതികളിലൊന്നായ പത് മശ്രീ പുരസ്‌കാരത്തിന് 2018 ൽഅർഹനായ ലോക പ്രശസ്ത പാലിയേറ്റീവ് കെയർ ഡോക്ടറായ രാജഗോപാലിന്റെ മഹനീയസാന്നിധ്യവും പ്രദർശനത്തോടനുബന്ധിച്ചു ഉണ്ടായിരിക്കുന്നതാണ്.

ഓസ്ട്രേലിയയിലെ മൂൺഷൈൻ ഏജൻസിയാണ് 88 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെന്ററി സിനിമ നിര്മിച്ചിരിക്കുന്നത്. പാലിയേറ്റീവ് കെയറിൽ സ്പെഷലൈസ് ചെയ്തമലയാളിയായ ഡോക്ടർ രാജഗോപാൽ 'ഇന്ത്യയിലെ പാലിയേറ്റീവ് കെയർ ന്റെ പിതാവ്'എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് കെയർ യൂണിറ്റ്‌കോഴിക്കോട് സ്ഥാപിച്ചത് ഇദ്ദേഹമാണ്. ലോകത്തിലെ ഏറ്റവും പ്രഗല്ഭരായ 30അനസ്തീസിയോളജിസ്‌റ് മാരിൽ ഒരാൾ കൂടിയായ രാജഗോപാൽ, ഹൂസ്റ്റൺഎം.ഡി. ആൻഡേഴ്‌സൺ കാൻസർ സെന്റർ മായി ചേർന്ന് നടത്തപ്പെടുന്ന പാലിയേറ്റീവ് കെയർഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ കോ ചെയർ കൂടിയാണ്.

സ്വാന്തന പരിചരണത്തെക്കുറിച്ചു കൂടുതൽ പേരെ ബോധവാന്മാരാക്കുക എന്നലക്ഷ്യത്തോട് പ്രവർത്തിക്കുന്ന പാലിയം ഇന്ത്യ ഇന്ന് ലോക പ്രശസ്തമാണ്.നിനച്ചിരിക്കാത്ത നേരത്തു കടന്നാക്രമണം നടത്തുന്ന രോഗങ്ങൾ, താലോലിച്ചസ്വപ്നങ്ങളെ നീര്ക്കുമിളകൾപോലെ പൊട്ടിച്ചുവിടുമ്പോൾ ഒരു കൈത്താങ്ങ്;നിസ്സഹായരായി വിതുമ്പുമ്പോൾ ഒരു സ്വാന്തന സ്പർശം; ഒന്ന് മിണ്ടാൻപോലുമാരുമില്ലാതെ ഒറ്റപെടുമ്പോൾ ഒരു വാക്ക്; വേദന കൊണ്ട് പുളയുമ്പോൾ ഒരു മറുവാക്ക്; തന്റെ നേരെ നീളുന്ന കൈകളിൽ വളരെ കുറച്ചു മാത്രമേ തനിച്ചു ചേർത്ത്പിടിക്കാനാവു ന്നുള്ളല്ലോ എന്ന ദുഃഖം; എം.ആർ.രാജഗോപാലിനോടൊപ്പം സഹകരിക്കുന്ന ഏവരും അതറിയുന്നു, പങ്കു വയ്ക്കുന്നു.

'ഹിപ്പോക്രാറ്റിക്' ഡോക്യുമെന്ററി പ്രദർശനം കാണുവാൻടിക്കറ്റുകൾ ആവശ്യമുള്ളവർ https://tickets.demand.film/event/3807 എന്നഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്;
സണ്ണി കുര്യാക്കോസ് - 281 818 5939 OR [email protected].

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP