Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്റലിജൻസ് ഹൗസ് പെർമനെന്റ് സെലക്റ്റ് കമ്മിറ്റിയിലേക്ക് ഇന്ത്യൻ വംശജനായ രാജാകൃഷ്ണമൂർത്തിയെ നോമിനേറ്റ് ചെയ്തു

ഇന്റലിജൻസ് ഹൗസ് പെർമനെന്റ് സെലക്റ്റ് കമ്മിറ്റിയിലേക്ക് ഇന്ത്യൻ വംശജനായ രാജാകൃഷ്ണമൂർത്തിയെ നോമിനേറ്റ് ചെയ്തു

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി: ഇന്ത്യൻ അമേരിക്കൻ വംശജനും ഷിക്കാഗോയിൽ നിന്നുള്ള യു എസ് കോൺഗ്രസ്സ് അംഗവുമായ രാജാ കൃഷ്ണമൂർത്തിയെ ഇന്റലിജൻസ് ഹൗസ് പെർമനെന്റ് സെലക്റ്റ് കമ്മിറ്റിയിലേക്ക് ഹൗസ് സ്പീക്കർ നാൻസി പെലോസി നാമ നിർദ്ദേശം ചെയ്തു.

യു എസ് എയിലെ പ്രധാനപ്പെട്ട 17 ഇന്റലിജൻസ് ഏജൻസികളുടെ പ്രവർത്തനം പരിശോധിക്കുന്നതിനും, ബഡ്ജറ്റ് തയ്യാറാക്കുന്നതിനുമാണ് ഈ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.ജനുവരി 16നാണ് രാജാകൃഷ്ണമൂർത്തിയെ നോമിനേറ്റ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് പുറത്തുവന്നത്.ഇന്റലിജൻസ് കമ്മിറ്റിയിൽ നിയമനം ലഭിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ അംഗമാണ് കൃഷ്ണമൂർത്തി ഷിക്കാഗോയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.

രാജ്യത്തിന്റെ സംരക്ഷണവും, സുരക്ഷിതത്വവും ഉറപ്പാക്കുന്ന കമ്മിറ്റി പ്രവർത്തനങ്ങളിൽ മറ്റുള്ളവരോടൊപ്പം ഭാഗമാക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്നാണ് നാൻസി പെലോസിയുടെ നാമ നിർദ്ദേശം ലഭിച്ചയുടൻ കൃഷ്ണമൂർത്തി പ്രതികരിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP