Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹഡ്സൻവാലി മലയാളി അസോസിയേഷന്റെ കേസ് ഒത്തുതീർപ്പിലേക്ക്

ഹഡ്സൻവാലി മലയാളി അസോസിയേഷന്റെ കേസ് ഒത്തുതീർപ്പിലേക്ക്

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹഡ്സൻവാലി മലയാളി അസോസിയേഷനിൽ കഴിഞ്ഞ രണ്ടു വർഷമായി നിലനിന്നിരുന്ന ഭരണഘടനാ തർക്കം റോക്ക്ലാന്റ് കൗണ്ടി സുപ്രീം കോടതി ജഡ്ജി മുന്നോട്ടുവെച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പാകാൻ സാധ്യത.

2018 മാർച്ച് 22നു കൂടിയ കോടതിയിൽ പ്രധാന തർക്കവിഷയമായിരുന്ന സംഘടനയുടെ പുതിയ ഭരണഘടന ഇരുകൂട്ടരും അംഗീകരിച്ചു. അതിൻപ്രകാരം ഇരുവിഭാഗത്തിലേയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ ഭരണസമിതി രൂപീകരിക്കാൻ ജഡ്ജി നിർദേശിക്കുകയും പ്രസിഡന്റ് ഇന്നസെന്റ് ഉലഹന്നാനും, ഭരണസമിതിയും ജഡ്ജിയുടെ നിർദേശത്തെ അംഗീകരിക്കുകയും സംഘടനയുടെ നിലനിൽപ്പിനും സുഗമമായ പ്രവർത്തനങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചകൾക്കു തയാറാവുകയും ചെയ്തു.

മാർച്ച് 29 നു കൂടുന്ന കോടതിയിൽ ഇതിനൊരു തീർപ്പുണ്ടാകുമെന്നു കരുതുന്നതായി ഇന്നസെന്റ് ഉലഹന്നാൻ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP