Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻഡോ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്റായി സൂസൻ പട്ടേലിനെ തെരഞ്ഞെടുത്തു

ഇൻഡോ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്റായി സൂസൻ പട്ടേലിനെ തെരഞ്ഞെടുത്തു

പി പി ചെറിയാൻ

ഷിക്കാഗോ: ഇല്ലിനോയ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡോ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷൻ പ്രസിഡന്റായി സൂസൻ പട്ടേലിനെ തിരഞ്ഞെടുത്തു.സൗത്ത് ഏഷ്യൻ അമേരിക്കക്കാരുടെ ഇടയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ഓർഗനൈസേഷന് കഴിയുമെന്ന് പുതിയതായി ചുമതലയേറ്റ സൂസൻ പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് എല്ലാവരുടേയും പിന്തുണ സൂസൻ അഭ്യർത്ഥിച്ചു.എബിൻ കുരിയാക്കോസാണ് സംഘടനയുടെ വൈസ് പ്രസിഡന്റ്.

സൗത്ത് ഏഷ്യൻ അമേരിക്കൻ പോളസി ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സർവ്വെ അനുസരിച്ച് 290000 സൗത്ത് ഏഷ്യയിൽ നിന്നുള്ളവർ ഇല്ലിനോയ് സംസ്ഥാനത്തുള്ളതായി പറയുന്നു. അതിവേഗത്തിൽ വർദ്ധിച്ചുവരുന്ന ജനവിഭാഗമാണ് സൗത്ത് ഏഷ്യൻ അമേരിക്കൻസെന്നും സർവ്വെ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഇന്തൊ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷനെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP