Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇല്ലിനോയ്സ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000, ഗവർണർ ഉത്തരവിൽ ഒപ്പുവെച്ചു

ഇല്ലിനോയ്സ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000, ഗവർണർ ഉത്തരവിൽ ഒപ്പുവെച്ചു

പി പി ചെറിയാൻ

സ്പ്രിങ്ഫീൽഡ്(ഇല്ലിനോയ്): ഇല്ലിനോയ് സംസ്ഥാനത്തെ പബ്ലിക് സ്‌കൂൾ കുറഞ്ഞ ശമ്പളം 40000 ഡോളറായി ഉയർത്തിക്കൊണ്ടുള്ള ബില്ലിൽ ഗവർണർ ജെ ബി പ്രിറ്റസ്‌ക്കർ ഓഗസ്റ്റ് 22 വ്യാഴാഴ്ച ഒപ്പുവെച്ചു.

ശമ്പള വർദ്ധനവിനുവേണ്ടി കാലങ്ങളായി പബ്ലിക്ക് സ്‌കൂളിലെ അദ്ധ്യാപകർ പണിമുടക്കം ഉൾപ്പെടെയുള്ള സമരമാർഗ്ഗങ്ങൾ സ്വീകരിച്ചതാണ്.അദ്ധ്യാപകരെ ഞങ്ങൾ വിലമതിക്കുന്നു എന്നുള്ള സന്ദേശമാണ് ഈ ഒപ്പ് വെക്കലിലൂടെ തെളിയിച്ചിരിക്കുന്നത് ഗവർണർ പറഞ്ഞു.

പബ്ലിക്ക് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബിൽ ഡമോക്രാറ്റിക് പ്രതിനിധി കാത്തി സ്റ്റുവർട്ടാണ് പ്രതിനിധി സഭയുടെ അംഗീകാരത്തിനായി കൊണ്ടുവന്നത്.

ഘട്ടം ഘട്ടമായിട്ടാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുക. പതിറ്റാണ്ടുകളായി ഉയർത്താതെ നിന്നിരുന്ന അദ്ധ്യാപകരുടെ ശമ്പളം 2020 - 21 കാലഘട്ടത്തിൽ 32076 ഉം, 202122 ൽ 34576 ഉം, 2022- 23 ൽ 37076 ഉം, 2023- 24 ൽ 40000 ഡോളറുമെന്ന നിലയിലാണ് വർദ്ധിപ്പിക്കുക.

അദ്ധ്യാപകരുടെ ശമ്പളം വർദ്ധനവ് പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. 500 മില്യൺ ഡോളർ അദ്ധ്യാപകരുടെ ശമ്പള വർദ്ധനവിനുവേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയിലെ പ്രോപ്പർട്ടി ടാക്സ് ഏറ്റവും കൂടുതലുള്ളത് ന്യൂജേഴ്സിയിലാണ്. തൊട്ടടുത്തത് ഷിക്കാഗോയിലും. നിരവധി അദ്ധ്യാപകരുടെ തസ്തിക ഇവിടെ ഒഴിഞ്ഞു കിടപ്പുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP