Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യൂയോർക്കിൽ നിന്നും ഇമിഗ്രേഷൻ അധികൃതർ പിടികൂടിയത് 31 അനധികൃത കുടിയേറ്റക്കാരെ

ന്യൂയോർക്കിൽ നിന്നും ഇമിഗ്രേഷൻ അധികൃതർ പിടികൂടിയത് 31 അനധികൃത കുടിയേറ്റക്കാരെ

പി പി ചെറിയാൻ

ന്യൂയോർക്ക്: യു എസ് ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഓഫീസർമാർ കഴിഞ്ഞ വാരം (മെയ് 19 മുതൽ 23) ന്യൂയോർക്ക്, ലോങ്ങ് ഐലന്റ്, ഹഡ്സൺ വാലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മുപ്പത്തി ഒന്ന് അനധികൃത കുടിയേറ്റക്കാരെ പിടികൂടി.

ഇമ്മിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചവരെയാണ് പിടികൂടിയതെന്നും ഇതിൽ 29 പേർ ക്രിമിനൽ കേസ്സുകളിൽ പിടികൂടി അമേരിക്ക വിടാൻ ഉത്തരവ് ലഭിച്ചവരാണെന്നും അധികൃതർ പറഞ്ഞു.

എല്ലാ ദിവസവും ഇമ്മിഗ്രേഷൻ അധികൃതർ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് റെയ്ഡ് നടത്തുന്നുണ്ടെന്നും, സമൂഹത്തിന് ഭീഷണിയുയർത്തുന്നവരേയും, മതിയായ രേഖകൾ ഇല്ലാതെ ഇവിടെ തങ്ങുന്നവരേയും പിടികൂടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇ ആർ ഒ ഫീൽഡ് ഓഫീസ് ഡയറക്ടർ തോമസ് ആർ സെക്കർ പറഞ്ഞു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ക്രിമിനലുകളെ പിടികൂടുക തന്നെ ചെയ്യുമെന്നും ഇദ്ധേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാർക്കെതിരെ സീറൊ ടോളറൻസ് പോളസി കർശനമാക്കുമെന്നും ഡെക്കർ മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP