Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂയോർക്കിലെ ഇമിഗ്രേഷൻ റെയ്ഡിനെതിരേ വ്യാപക പ്രതിഷേധം

ന്യൂയോർക്കിലെ ഇമിഗ്രേഷൻ റെയ്ഡിനെതിരേ വ്യാപക പ്രതിഷേധം

പി.പി. ചെറിയാൻ

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടു കടത്തുന്നതിന് ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ നടപടി ശക്തമാക്കി. ജൂലൈ 13- ശനിയാഴ്ച ന്യൂയോർക്ക് സിറ്റിയിലെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളിലാണ് റെയ്ഡിനു തുടക്കമിട്ടത്. രാജ്യവ്യാപകമായി അനധികൃത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് കോടതി നാടുകടത്തണമെന്നാവശ്യപ്പെട്ടവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന് ജൂലൈ 14 മുതൽ റെയ്ഡ് ആരംഭിക്കണമെന്നാണ് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നത്.

മൻഹാട്ടൻ ഹർലീം, ബ്രൂക്ക്ലിൻ, സൺസെറ്റ് പാർക്ക് ഭാഗത്താണ് ഐ.സി.ഇ അധികൃതർ റെയ്ഡിനായി എത്തിയതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ പറഞ്ഞു.

ഐ.സി.ഇ ഉദ്യോഗസ്ഥരുടെ കൈവശം വാറന്റ് ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ളവർ റെയ്ഡുമായി സഹകരിച്ചില്ല. വാറണ്ടുമായി ഞായറാഴ്ച വരും എന്നുപറഞ്ഞാണ് ഉദ്യോഗസ്ഥർ സ്ഥലംവിട്ടത്.

ഇതേസമയം, റെയ്ഡിനെതിരേ ഡമോക്രാറ്റിക് പാർട്ടി ശക്തമായ രംഗത്തുവന്നു. ക്രിമിനലുകളേയും, കോടതി നാടുവിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ട് തുടരുന്നവരേയും കണ്ടെത്തി മടക്കി അയയ്ക്കുന്നതിനാണ് റെയ്ഡെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞമാസം റെയ്ഡ് തുടങ്ങുമെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും പിന്നീടത് നീട്ടിവെയ്ക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP