Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഡാളസിൽ തുടക്കം

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഡാളസിൽ തുടക്കം

പി.പി. ചെറിയാൻ

ഡാളസ് : ന്യൂജേഴ്സിയിൽ ഒക്ടോബർ മാസം രണ്ടാം വാരം സംഘടിപ്പിക്കുന്ന ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ കോൺഫ്രൻസ് വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഡാളസ് ചാപ്റ്ററിൽ തുടക്കം കുറിച്ചു.

മെയ് 12 ഞായർ വൈകീട്ട് ഗാർലന്റ് ഇന്ത്യാ ഗാർഡൻസിൽ ചേർന്ന ചാപ്റ്റർ യോഗത്തിൽ പ്രസിഡന്റ് ടി.സി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മാധ്യമ പ്രവർത്തകനും, സാഹിത്യക്കാരനുമായ ഡോ : ബാബുപോൾ, കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.എം. മാണി എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് യോഗനടപടികൾ ആരംഭിച്ചത്.

സെക്രട്ടറി ബിജിലി ജോർജ്ജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ കോൺഫ്രൻസിന്റെ ഭാഗമായി കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി സംഘടനാ പ്രവർത്തനം ശക്തപ്പെടുത്തുന്നതിന് പ്രസ് ക്ലബിൽ പുതിയ അസ്സോസിയേറ്റ് മെമ്പർഷിപ്പ് പ്രസിഡണ്ട് ചാക്കോ വിതരണം ചെയ്തു.

ഡാളസ്സിലെ സാമുഹ്യ സാംസ്കാരിക, മാധ്യമ പ്രവർത്തകൻ ഷാജി രാമപുരം, അമേരിക്കയിലെ അറിയപ്പെടുന്ന സാഹിത്യക്കാരിയും റിപ്പോർട്ടറുമായ മീനു എലിസബത്ത്, കൈരളി ടി.വി. യു.എസ്.എ. 'ഈ ആഴ്ച' എന്ന പരിപാടിയിലെ ന്യൂസ് റീഡർ സുധ ജോസ്, 2006 മുതൽ ഏഷ്യാനെറ്റ് യു.എസ്.എ. ന്യൂസ് റീഡറും, ആങ്കറും ഇന്തോ അമേരിക്കൻ നഴ്സ്സ് അസോസിയേഷൻ ട്രഷററുമായ അഞ്ചു ബിജിലി, ഡാളസ്സിലെ ഫോട്ടോ, വീഡിയോഗ്രാഫർമാരായ തോമസ് കോശി(കൈരളി), രവി എടത്വ(ഫ്ളവേഴ്സ്) എന്നിവരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് സ്വാഗതം ചെയ്ത് പി.പി.ചെറിയാൻ, സിജു ജോർജ് എന്നിവർ പ്രസംഗിച്ചു.

പ്രസ് ക്ലബ് നാഷ്ണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചു ഓഡിറ്റർ ജോസഫ് മാർട്ടിൻ വിലങ്ങോലിൽ യോഗത്തിൽ വിശദീകരിച്ചു. പ്രസിഡന്റ് മധുകൊട്ടാരക്കര, സെക്രട്ടറി സുനിൽ തൈമറ്റം എന്നിവരുടെ നേതൃത്വത്തിൽ നാഷ്ണൽ സമ്മേളനം വൻവിജയമാകുന്നതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നതായി മാർട്ടിൻ വിലങ്ങോലിൽ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP