Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

അമേരിക്കയിലെ പത്തു മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യൻ വംശജനും, പ്രതിഫലം ഒരുലക്ഷം ഡോളറായി വർധിപ്പിച്ചു

അമേരിക്കയിലെ പത്തു മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യൻ വംശജനും, പ്രതിഫലം ഒരുലക്ഷം ഡോളറായി വർധിപ്പിച്ചു

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അമേരിക്കയിലും, ഇന്ത്യയിലുമായി നാലുവർഷത്തോളമായി തെരഞ്ഞുവന്നിരുന്ന ഇന്ത്യൻ അമേരിക്കൻ വംശജനായ അഹമ്മദാബാദിൽ നിന്നുള്ള ബദ്രീഷ് കുമാർ പട്ടേലിനെ (29) കണ്ടെത്തുന്നവർക്കോ, വിവരം നൽകുന്നവർക്കോ നൽകുന്ന പ്രതിഫലം ഒരു ലക്ഷം (100,000) ഡോളറാക്കി ഉയർത്തിയതായി എഫ്ബിഐയുടെ വാർത്താ കുറിപ്പിൽ അറിയിച്ചു.

അമേരിക്കയിലെ കൊടുംകുറ്റവാളികളായ പത്തുപേരുടെ പട്ടികയിലാണ് പട്ടേലിന്റെ സ്ഥാനം. മേരിലാന്റ് ഹാനോവർ ഡക്കിൽ ഡോണറ്റ് സ്റ്റോറിലെ ജീവനക്കാരായിരുന്ന പട്ടേലും, ഭാര്യ പലേക്കും (21). 2015 ഏപ്രിൽ 12-നായിരുന്നു പലേക്കിനെ കൊല്ലപ്പെട്ട നിലയിൽ ഡോണറ്റ് സ്റ്റോറിനു പുറകിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി കുത്തുകൾ ഏറ്റിരുന്നു.

നൈറ്റ് ഷിഫ്റ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇവർ ഡോണറ്റ് സ്റ്റോറിന്റെ അടുക്കളയിലേക്ക് ഒരുമിച്ച് പോകുന്ന ദൃശ്യങ്ങൾ കാമറിയിൽ പതിഞ്ഞിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ പട്ടേൽ തിരിച്ചെത്തി സമീപത്തുള്ള അപ്പാർട്ട്മെന്റിലെത്തി അവിടെനിന്നും ഒരു ടാക്സിയിൽ ന്യൂവാർക്ക് വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലെത്തിയതായും കാമറയിലുണ്ട്. ഇതിനുശേഷം പട്ടേലിനെക്കുറിച്ച് ഒരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷിച്ചുവെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ഈ സാഹചര്യത്തിലാണ് എഫ്ബിഐ പുതിയ അവാർഡ് തുക പ്രഖ്യാപിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP