Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ന്യുയോർക്ക് സംസ്ഥാന സെനറ്റിലേക്ക് സ്ഥാനാർത്ഥിയായി മലയാളിയും; മത്സരത്തിനൊരുങ്ങുന്നത് തിരുവല്ല സ്വദേശിയായ കെവിൻ തോമസ്

ന്യുയോർക്ക് സംസ്ഥാന സെനറ്റിലേക്ക് സ്ഥാനാർത്ഥിയായി മലയാളിയും; മത്സരത്തിനൊരുങ്ങുന്നത് തിരുവല്ല സ്വദേശിയായ കെവിൻ തോമസ്

പി.പി. ചെറിയാൻ

ന്യുയോർക്ക്: നവംബറിൽ നടക്കുന്ന ന്യുയോർക്ക് സ്റ്റേറ്റ് സെനറ്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മലയാളിയും ന്യുയോർക്കിലെ അറിയപ്പെടുന്ന അറ്റോർണിയുമായ കെവിൻ തോമസ് മത്സരിക്കും. സെപ്റ്റംബർ 13നു നടന്ന പ്രൈമറിയിൽ എതിരില്ലാതെയാണ് കെവിൻ തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. യുഎസ് കമ്മീഷൻ ഓൺ സിവിൽ റൈറ്റ്സ് ന്യുയോർക്ക് അഡ് വൈസറി കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ്.

ഇരുപതി ഒമ്പത് വർഷമായി 6വേ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെംപ് ഹന്നനാണ് തോമസിന്റെ മുഖ്യ എതിരാളി. അമേരിക്കൻ രാഷ്ട്രീയത്തിൽ തഴക്കവും പഴക്കവുമുള്ള പഴയ തലമുറയെ പ്രതിനിധീകരിക്കുന്ന എഴുപത്തി രണ്ടു വയസ്സുള്ള കെംപ് ഹന്നനെ പരാജയപ്പെടുത്തുക ദുഷ്‌കരമാണ്.

യുവതല മുറയുടെ പ്രതിനിധി എന്ന നിലയിലും ന്യുയോർക്കിലെ സാധാരണക്കാരനുവേണ്ടി പ്രവർത്തിക്കുന്ന അറ്റോർണി എന്ന നിലയിലും മുപ്പത്തി മൂന്നുകാരനായ കെവിൻ തോമസ് ശക്തമായ മത്സരം കാഴ്ച വെക്കുമെന്നുറപ്പാണ്. 6വേ ഡിസ്ട്രിക്റ്റിൽ ഇന്ത്യൻ വോട്ടർമാരുടെ ശക്തമായ സാന്നിധ്യം കെവിൻ തോമസിന് പ്രതീക്ഷ നൽകുന്നുണ്ട്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രത്യേകിച്ചു ട്രംപിന്റെ നടപടികളെ എതിർക്കുന്ന കെവിൻ തോമസിന് അനുകൂല തരംഗമുണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. പത്തു വയസ്സിൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ കെവിൻ തിരുവല്ല കൊച്ചുപുത്തൻപുരക്കൽ റേച്ചൽ തോമസിന്റേയും റാന്നി സ്വദേശി തോമസ് കാനം മൂട്ടലിന്റെ മകനാണ്. ദുബായിലായിരുന്നു ജനനം. ഫാർമസിസ്റ്റായ റിൻസി തോമസാണ് ഭാര്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP