Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ സിനഗോഗ് വെടിവെയ്പിനെ അപലപിച്ചു

ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ സിനഗോഗ് വെടിവെയ്പിനെ അപലപിച്ചു

പി.പി. ചെറിയാൻ

പെൻസിൽവാനിയ: ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ ഒക്ടോബർ 27 ന് പിറ്റ്സ്ബർഗ് യഹൂദദേവാലയത്തിലെ വെടിവെപ്പിൽ 11 പേർ മരിക്കുന്നതിനിടയായ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.

ഒക്ടോബർ 29 ന് ഓർഗനൈസേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.ഓരോ വെടിവെപ്പ് കഴിയുമ്പോഴും അതിന് ന്യായീകരണം കണ്ടുപിടിച്ച് നിസ്സാരമായി തള്ളിക്കളയുന്ന സമീപനമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ കോ ഫൗണ്ടർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സുഹഗ് ശുക്ല പറഞ്ഞു.

അതിപാവനമായി കരുതുന്ന ദേവാലയങ്ങളിൽ നടക്കുന്ന വെടിവെപ്പുകളെ വളരെ ഗൗരവത്തോടെ കണക്കിലെടുത്ത് നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ശുക്ല അഭിപ്രായപ്പെട്ടു.ഹിന്ദു അമേരിക്കൻ കമ്മ്യൂണിറ്റി രാജ്യത്താകമാനമുള്ള ജൂയിഷ് അമേരിക്കൻ സമൂഹത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും ശുക്ല പറഞ്ഞു.സിക്ക് അമേരിക്കൻ കമ്മ്യൂണിറ്റിയും സംഭവത്തെ അപലപിക്കുകയും, അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ബോർഡ് ചെയർമാൻ കവനീറ്റ് സിങ് ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഭീകര പ്രവർത്തനങ്ങൾക്ക് ഇവിട യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.ബുദ്ധമത പുരോഹിതരും സിനഗോഗിൽ നിന്ന സംഭവത്തിൽ കൊല്ലപ്പെച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങൾക്ക്വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തി. മതസ്വാതന്ത്ര്യം എന്ന അടിസ്ഥാന പ്രമാണത്തിന് ഊന്നൽ നൽകി പടുത്തുയർത്തിയ രാജ്യത്ത് ഇത്തകം സംഭവങ്ങൾ നടക്കുന്നത് ഖേദകരമാണെന്ന് ഇന്ത്യൻ സമൂം അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP