Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; ഇന്ത്യൻ ഡെ കെയർ ഉടമക്ക് 15 വർഷം തടവ്

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; ഇന്ത്യൻ ഡെ കെയർ ഉടമക്ക് 15 വർഷം തടവ്

പി.പി.ചെറിയാൻ

മാസ്സച്യൂസെറ്റ്സ്: ആറുമാസം പ്രായമുള്ള റിധിമ ധെകനെ എന്ന പിഞ്ചു കുഞ്ഞ് മരിക്കാനിടയായ കേസ്സിൽ ഇന്ത്യൻ ഡെ കെയർ ഉടമ പല്ലവി മഷർലയെ 15 വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു.

എട്ടു മണിക്കൂർ നീണ്ടുനിന്ന ജ്യൂറി വിസ്താരത്തിനൊടുവിലാണ് പല്ലവിയുടെ ശിക്ഷ മെയ് 13 തിങ്കളാഴ്ച വിധിച്ചത്.2014 മാർച്ചിലായിരുന്നു സംഭവം. ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന പല്ലവി അമേരിക്കയിൽ എത്തിയതിന് ശേഷം സ്വന്തം വീട്ടിൽ ഡെ കെയർ നടത്തി വരികയായിരുന്നു.

ബർലിങ്ടണിലുള്ള ഇവരുടെ ഡെ കെയർ സംരക്ഷണയിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള കുട്ടിയെ പല്ലവി പിടിച്ചുയർത്തി ശക്തമായി കുലുക്കിയതിനെ തുടർന്ന് തലച്ചോറിൽ രക്ത സ്രാവം ഉണ്ടാകുകയും, ചർദ്ദച്ചു അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരെയുള്ള കേസ്സ്. കുട്ടിയെ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണമടഞ്ഞു.

പ്രോസിക്യൂഷന്റെ വാദം പല്ലവിയുടെ അറ്റോർണി നിഷേധിച്ചു. ആപ്പിൾ സോസ് കഴിക്കുന്നതിനിടയിൽ കുട്ടി ചർദ്ദിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തുവെന്നാണ് കോടതിയിൽ ബോധിപ്പിച്ചത്.

ഇന്ത്യയിൽ ഡോക്ടറായിരുന്ന പല്ലവി കുട്ടിയുടെ ഗുരുതരാവസ്ഥ കണ്ട് 911 വിളിക്കുന്നതിനു പകരം മാതാവിനെ വിളിച്ചു വിവരം അറിയിച്ചത് ഗുരുതര വീഴ്ചയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മിനിട്ടുകൾക്കുശേഷം എത്തിച്ചേർന്ന മാതാവാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

പ്രോസിക്യൂഷന്റെ വാധം ഒട്ടോപ്സി നടത്തിയ എക്സാമിനർ നിഷേധിച്ചു. കുട്ടി ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്ന് പല്ലവി പിന്നീട് സമ്മതിച്ചു. ലൈസൻസ് ഇല്ലാതെ ഡെ കെയർ നടത്തിയതിനും ഇവർക്കെതിരെ കേസ്സെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP