Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ കാർ ഡ്രൈവ് ചെയ്ത സംഭവം; കണക്ടികട്ടിൽ ഇന്ത്യക്കാരാനായ പിതാവ് അറസ്റ്റിൽ

അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ കാർ ഡ്രൈവ് ചെയ്ത സംഭവം; കണക്ടികട്ടിൽ ഇന്ത്യക്കാരാനായ പിതാവ് അറസ്റ്റിൽ

പി.പി. ചെറിയാൻ

കണക്റ്റിക്കട്ട്: പൂർണ്ണമായും അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിനെസ്വയമായി ശുശ്രൂഷ നൽകുകയോ, അടിയന്തിരമായി ആശുപത്രിയിൽപ്രവേശിപ്പിക്കുകയോ ചെയ്യാതെ കാറിൽ കിടത്തി ്രൈഡവ് ചെയ്തതിനെതുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജൻദിവ്യ ഭരത് പട്ടേലിനെ(34) അറസ്റ്റു ചെയ്ത് ജയിലിലടച്ചതായികണക്റ്റിക്കട്ട് പൊലീസ് അറിയിച്ചു. സംഭവത്തെകുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ.

നവംബർ 18ന് ദിവ്യപട്ടേലിന്റെ ഭാര്യ 911 വിളിച്ചു കുഞ്ഞു ശ്വാസോച്ഛാസംചെയ്യുന്നില്ലെന്നും, ഭർത്താവ് കുഞ്ഞിനെയെടുത്തു പുറത്തു പാക്ക്ചെയ്തിരിക്കുന്ന കാറിൽ ഇരിക്കുകയാണെന്നും അറിയിച്ചു.പൊലീസ് സംഭവസ്ഥലത്തു എത്തിച്ചേർന്നുവെങ്കിലും, ഇതിനിടയിൽ ഭർത്താവ്
കുഞ്ഞിനേയും കൊണ്ട് കാർ ഓടിച്ചുപോയി എന്നാണ് ഭാര്യ പറഞ്ഞത്.

ഉടനെ പട്ടേലിന്റെ ഫോണുമായി ബന്ധപ്പെട്ടുവെങ്കിലും പൊലീസുമായിസംസാരിക്കുന്നതിന് വിസമ്മതിച്ചു. സെൽഫോൺ ജി.പി.എസ് ഇൻഫർമേഷൻഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ പതിനഞ്ചുമൈൽ അകലെ റോക്കിഹിൽഏരിയായിൽ പട്ടെൽ ഉണ്ടെന്ന് പൊലീസ് കണ്ടുപിടിച്ചു.മുപ്പതുമിനിട്ടിനുശേഷം പട്ടേൽ തിരിച്ചെത്തി കുട്ടിയെ പൊലീസിന് കൈമാറി.പൊലീസ് പ്രഥമ ശുശ്രൂഷ നൽകി കണക്ക്റ്റിക്ക്ട്ട് ചിൽഡ്രൻസ്മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകം മരണംസംഭവിച്ചിരുന്നു.

ഇൻഞ്ചുറി റ്റു എ മൈനർ(കുട്ടിയെ അപായപ്പെടുത്തൽ) വകുപ്പു അനുസരിച്ചുഅറസ്റ്റു ചെയ്ത പട്ടേലിനെ കണക്ക്റ്റിക്കട്ട് കറക്ഷണൽ സെന്ററിൽഅറിയിച്ചു. ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.എങ്ങനെയാണ് കുട്ടി മരിച്ചതെന്നും, പിതാവിന്റെ പങ്ക് എന്തായിരുന്നുവെന്നും
മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് വരുന്നതുവരെകാത്തിരിക്കണമെന്നാണ് പൊലീസ് പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP