Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാഷണൽ ജിയോഗ്രാഫിക്ക് ജിയോബി മത്സരം- ആദ്യ മൂന്ന് സ്ഥാനങ്ങൾ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക്

നാഷണൽ ജിയോഗ്രാഫിക്ക് ജിയോബി മത്സരം- ആദ്യ മൂന്ന് സ്ഥാനങ്ങൾ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾക്ക്

പി പി ചെറിയാൻ

വാഷിങ്ടൺ ഡി സി: നാഷണൽ ജിയോഗ്രാഫിക്ക് ജയോബി മുപ്പത്തി ഒന്നാമത് വാർഷിക മത്സരങ്ങളിൽ ത്രിമൂർത്തികളായ മൂന്ന് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികൾ ആദ്യത്തെ മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.

മെയ് 22 ന് വാഷിങ്ടൺ ഡി സിയിൽ നടന്ന മത്സരത്തിൽ ടെക്സസ്സിൽ നിന്നുള്ള കാനിയൻ റിഡ്ജ് മിഡിൽ സ്‌ക്കൂൾ (ഓസ്റ്റിൻ) എട്ടാം ഗ്രേഡ് വിദ്യാർത്ഥി നിഹാർ ജൻഗ ഒന്നാം സ്ഥാനവും, മാസ്സചുസെറ്റ്സ് ലക്സിങ്ടൺ വില്യം ഡയമണ്ട് മിഡിൽ സ്‌കൂൾ ആറാം ഗ്രേഡ് വിദ്യാർത്ഥി എട്രിയ മല്ലാന രണ്ടാം സ്ഥാനവും, മേരിലാന്റ് ഇല്ലിക്കോട് മിൽസ് മിഡിൽ സ്‌ക്കൂൾ എട്ടാം ഗ്രേഡ് വിദ്യാർത്ഥി റിഷി കുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനം ലഭിച്ച നിഹറിന് 25000 ഡോളറും രണ്ടാം സ്ഥാനം നേടിയ മല്ലാനക്ക് 10000 ഡോളറും റിഷിക്ക് 5000 ഡോളറുമാണ് സമ്മാനമായി ലഭിക്കുക.അമ്പത്തിനാല് സ്റ്റേറ്റ്, ടെറിട്ടറികളിൽ നിന്നും സെമി ഫൈനലിസ്റ്റുകളായ 10 പേരിലാണ് മൂവരും ഉൾപ്പെട്ടിരുന്നത്.

രാജ്യത്താകമാനമുള്ള 10000 സ്‌കൂളുകളിൽ നിന്നുള്ള നാല് മുതൽ 8 വരെ ഗ്രേഡിലുള്ള വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്.കഴിഞ്ഞ വർഷം നടന്ന മത്സരങ്ങളിലും ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളായ മൂന്ന് പേരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളും പങ്കിട്ടെടുത്തത്.മൂന്ന് ദശാബ്ദങ്ങൾക്കുള്ളിൽ 120 മില്യൺ വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്തിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP