Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമാനത്തിൽ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് കുറ്റക്കാരനെന്ന് ജൂറി; ശിക്ഷ ജീവപര്യന്തം

വിമാനത്തിൽ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് കുറ്റക്കാരനെന്ന് ജൂറി; ശിക്ഷ ജീവപര്യന്തം

പി പി ചെറിയാൻ

മിഷിഗൺ: സ്പിരിറ്റ് എയർ ലൈൻസിൽ ലാഗ്വേഴ്സിൽ നിന്നും ഡിട്രോയ്റ്റിലേക്കുള്ള യാത്രയ്ക്കിടയിൽ തൊട്ടടുത്തിരുന്ന 22 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് വർക്ക് വിസയിൽ ടെക്നോളജി ഗ്രൂപ്പിന്റെ പ്രോജക്റ്റ് മാനേജറായിരുന്ന ഇന്ത്യൻ യുവാവ് പ്രഭു രാമമൂർത്തി (33) കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. മിഷിഗൺ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് യു എസ് അറ്റോർണി ഓഫീസ് അറിയിച്ചതാണിത്.

ഓഗസ്റ്റ് 16 വ്യാഴാഴ്ച നാല് മണിക്കൂർ നീണ്ട് നിന്ന വിചാരണയ്ക്കൊടുവിൽ ജൂറി ഐക്യകണ്ഠേനെയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇത്തരം പ്രവർത്തികൾ പുറത്തു കൊണ്ടുവരുന്നതിന് യുവതി കാണിച്ച ധൈര്യത്തെ ജൂറി അഭിനന്ദിച്ചു.

ജീവപര്യന്തം തടവും തടവിന് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയുമായിരിക്കും ശിക്ഷ ലഭിക്കുകയെന്ന് പ്രതീക്ഷിക്കുന്നതായയി അറ്റോർണി ഓഫീസ് അറിയിച്ചു. ഫൈനൽ ജഡ്ജ്മെന്റ് ഡിസംബർ 12നാണ്.

വിൻഡോ സീറ്റിന് സമീപം ഇരുന്ന് ഉറങ്ങുകയായിരുന്ന 22 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി വിമാന ജോലിക്കാരോട് പരാതിപ്പെടുകയും വിമാനം ലാന്റ് ചെയ്ത ഉടനെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തമായ വേദന സംഹാരി ഗുളിക കഴിച്ചതിനാൽ ഗാഢ നിദ്രയിലായിരുന്നുവെന്നും എന്താണ് താൻ ചെയ്തതെന്ന് ഓർമ്മയില്ലെന്നുമുള്ള വാദം ജൂറി തള്ളി. മൂർത്തിയുടെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യയുടെ മൊഴി ഈ വാദഗതിയെ ഖണ്ഡിക്കുന്നതായിരുന്നു, ലൈറ്റ് പെയ്ൻ കില്ലറാണ് ഭർത്താവ് കഴിച്ചതെന്നായിരുന്നു ഭാര്യയുടെ മൊഴി.

വിമാന യാത്രക്കിടയിൽ സഹയാത്രികരുടെ പീഡനത്തെ കുറിച്ചുള്ള പരാതികൾ വർദ്ധിച്ചുവരുന്നു. 2017 ൽ 63 പരാതികളാണ് ലഭിച്ചത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷയാണ് ലഭിക്കുക എന്ന മുന്നറിയിപ്പ് കൂടി ഈ കേസ്സ് നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP