Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്റർനാഷണൽ മലയാളം ഇൻസ്റ്റിറ്റൂട്ടിനെ (ഐ എം ഐ) മലയാളം മിഷന്റെ ഭാഗമായി അംഗീകരിച്ചു

ഇന്റർനാഷണൽ മലയാളം ഇൻസ്റ്റിറ്റൂട്ടിനെ (ഐ എം ഐ) മലയാളം മിഷന്റെ ഭാഗമായി അംഗീകരിച്ചു

താമ്പാ: 'ഇന്റർനാഷണൽ മലയാളം ഇൻസ്റ്റിറ്റിയൂട്ടിന്റെ (ഐ എം ഐ) പവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് മലയാളം മിഷന്റെ എല്ലാ സഹായ സഹകരണങ്ങളും പിന്തുണയും ഉണ്ടായിരിക്കുമെന്ന് 'മലയാളം മിഷൻ' ഡയറക്ടർ തലേക്കുന്നിൽ ബഷീർ എക്‌സ് എംപി. പ്രസ്താവിച്ചു. ഇന്റർനാഷണൽ മലയാളം ഇൻസ്റ്റിറ്റൂട്ടിനെ (ഐ എം ഐ) 'മലയാളം മിഷന്റെ ഭാഗമായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിനോടോപ്പമുള്ള ആശംസാ സന്ദേശത്തിലാണ് ബഷീർ തന്റെ അകമഴിഞ്ഞ പിന്തുണ ഐ എം ഐയെ അറിയിച്ചത്.

വിദേശങ്ങളിലെ വിശേഷിച്ച് അമേരിക്കയിലെ മലയാള ഭാഷയുടെ പഠന സൗകര്യങ്ങൾ സമഗ്രമായി വികസിപ്പിക്കുക, ആഗോളാടിസ്ഥാനത്തിൽ മലയാള ഭാഷയെയും സാഹിത്യത്തെയും, സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുക, മലയാള ഗ്രന്ഥങ്ങളുടെ പരിഭാഷകൾ നടത്തി കേരള സംസ്‌ക്കാരം എല്ലാ വിദേശികൾക്കും പരിചയപ്പെടുത്തുക എന്നിവയാണ് അന്തർദ്ദേശീയ മലയാള പഠന കേന്ദ്രം എന്ന് മലയാളത്തിൽ അറിയപ്പെടുന്ന 'ഇന്റർനാഷണൽ മലയാളം ഇൻസ്റ്റിറ്റൂട്ടി(ഐ. എം. ഐ.)ന്റെ ഉദ്ദേശ്യങ്ങൾ.
അമേരിക്കയിൽ  2013 ഫെബ്രുവരി മുതൽ തുടർച്ചയായി നടന്നുവരുന്ന 'അമേരിക്കൻ മലയാളി സാഹിത്യസല്ലാപം' എന്ന ടെലിഫോൺ കോൺഫറൻസിലെ ചർച്ചകളിൽനിന്ന് രൂപം പ്രാപിച്ചതാണ് 'ഇന്റർനാഷണൽ മലയാളം ഇന്സ്റ്റിറ്റൂട്ട്(ഐ. എം. ഐ) എന്ന സ്ഥാപനം.

അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപഭാഷാ പഠനം നിർബ്ബന്ധമാണ്. കേരളത്തിൽ നിന്ന് വന്നവരും മലയാളം അറിയുന്നവരുമായ വിദ്യാർത്ഥികൾ മലയാളം പഠിക്കുവാൻ അവസരം ഇല്ലാതെ  സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ തുടങ്ങിയ വിദേശഭാഷകൾ പഠിക്കുവാൻ നിർബ്ബന്ധിതരാകുന്നു. മലയാള ഭാഷാപഠന സൗകര്യങ്ങളുടെ കുറവോ, ഉള്ള അറിവ് അംഗീകരിച്ച് പരീക്ഷകൾ നടത്തി ക്രെഡിറ്റു കൊടുക്കുവാൻ സൗകര്യമില്ലാത്തതോ ആണ് ഈ ദുർഗതിക്ക് കാരണം.  ഇന്റർനാഷണൽ മലയാളം  ഇൻസ്റ്റിറ്റിയൂട്ട് കർമ്മപഥത്തിൽ എത്തുന്നതോടെ ശാശ്വതമായി ഈ പ്രശ്‌നം പരിഹരിക്കാം. ഏഴു ലക്ഷത്തോളം വരുന്ന അമേരിക്കൻ മലയാളി കുടുംബങ്ങൾക്ക് ഇത്  പ്രയോജനം ചെയ്യും.  കേരള സർക്കാരും അതിന്റെ വിവിധ വകുപ്പുകളും വിശേഷിച്ച് 'മലയാളം മിഷനും' കേരളത്തിലെയും വിദേശങ്ങളിലെയും  സർവ്വകലാശാലകളുമായി സഹകരിച്ചായിരിക്കും ഐ. എം ഐ.  മുന്നോട്ടു പോവുക.  ലാന (lana), ഫോക്കാന (fokana). ഫോമ (fona), വേൾഡ് മലയാളി കൗൻസിലുകൾ (W M C),  പ്രവാസി മലയാളി ഫെഡറേഷൻ (P M F) തുടങ്ങി അമേരിക്കയിലുള്ള എല്ലാ മലയാളി സംഘടനകളുടെയും  ഒരു സ്വപ്ന പദ്ധതിയാണിത്.

കേരളവിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന  'മലയാളം മിഷന്റെ അമേരിക്കയിലെ ഒരു പദ്ധതിയായിട്ടാണ് 'ഐ. എം. ഐ'.യെ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. മലയാളികളുടെ മാതൃഭാഷയായ മലയാളത്തെ  ശക്തിപ്പെടുത്തുവാനും പരിപാലിക്കാനുമായി എല്ലാ ഭാഷാസ്‌നേഹികളും മുന്നിട്ടിറങ്ങേണ്ടതാണെന്നു ഐ. എം. ഐ. ഭാരവാഹികൾ  അമേരിക്കൻ മലയാളികളോട് അഭ്യർത്ഥിച്ചു.  

മനോഹർ തോമസ്  ജനറൽ കൺവീനറായും, ജയിൻ മുണ്ടയ്ക്കൽ ജനറൽ സെക്രട്ടറിയായും, ഡോ: എൻ. പി. ഷീല ജോയിന്റ് സെക്രട്ടറിയായും, സി. ആഡ്രൂസ് ട്രഷററായും  പ്രവർത്തിക്കുന്നു.  ജെ. മാത്യൂസ്, ഡോ: ജോസഫ് ഇ. തോമസ്, ഡോ: രാജൻ മർക്കോസ്, അച്ചാമ്മ ചന്ദർശേഖരൻ, അലക്‌സ് വിളനിലം കോശി എന്നിവർ ഐ. എം. ഐ.യുടെ കീഴിലുള്ള വിവിധ വകുപ്പുകളുടെ കൺവീനർമാരാണ്.  യു. എ. നസീർ ആണ് ലൈസൺ കമ്മറ്റിയുടെ കൺവീനർ.
ഇന്റർനാഷണൽ മലയാളം ഇന്സ്റ്റിറ്റൂട്ടിനെ (ഐ. എം. ഐ.)ക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെകൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. http://malayalaminstitute.us

 


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP