Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുഷമ സ്വരാജിന്റെ വേർപാട്-സമർപ്പണ ബോധമുള്ള പൊതുപ്രവർത്തകയെയാണ് നഷ്ടപ്പെട്ടതെന്ന് ഇവാങ്ക ട്രംപ്

സുഷമ സ്വരാജിന്റെ വേർപാട്-സമർപ്പണ ബോധമുള്ള പൊതുപ്രവർത്തകയെയാണ് നഷ്ടപ്പെട്ടതെന്ന് ഇവാങ്ക ട്രംപ്

പി പി ചെറിയാൻ

വാഷിങ്ടൻ: ഇന്ത്യയുടെ മുൻ വിദേശ കാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിന്റെ വിയോഗം സമർപ്പണ ബോധമുള്ള പൊതുപ്രവർത്തകയെയാണ് രാജ്യത്തിന് നഷ്ടമാക്കിയതെന്ന് പ്രസിഡന്റിന് ട്രംപിന്റെ സീനിയർ ഉപദേശകയും മകളുമായ ഇവാങ്ക ട്രംപ് അനുസ്മരിച്ചു.ആഗോളതലത്തിൽ ആദരിക്കപ്പെട്ടിരുന്ന സുഷമയുമായി പരിചയപ്പെടുന്നതു തന്നെ ഒരഭിമാനമാണെന്നും ഇവർ അഭിപ്രായപ്പെട്ടു.

ഹൃദയാഘാതം മൂലം അന്തരിച്ച സുഷമ സ്വരാജിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് സുഷമയുമായുള്ള വ്യക്തിപര ബന്ധം ഇവാങ്ക വിവരിച്ചിരിക്കുന്നത്. സുഷമ സ്വരാജ് അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും ആഗോളതലത്തിൽ ജനാധിപത്യവും സമാധാനവും പുലർന്നു കാണാൻ ആഗ്രഹിച്ച മഹത് വ്യക്തിയായിരുന്നുവെന്നും ഇവാങ്ക സന്ദേശത്തിൽ ചൂണ്ടികാട്ടി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP