Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ യു.എസ് കോൺഗ്രസ് അംഗം ജോൺ ഡിങ്കൽ അന്തരിച്ചു

മുൻ യു.എസ് കോൺഗ്രസ് അംഗം ജോൺ ഡിങ്കൽ അന്തരിച്ചു

പി.പി. ചെറിയാൻ

മിഷിഗൻ: യു.എസ്. കോൺഗ്രസ്സിൽ ഏറ്റവും കൂടുതൽ വർഷം(59) അംഗമായിരുന്ന മിഷിഗണിൽ നിന്നുള്ള മുൻ ഡോമോക്രാറ്റിക് ജോൺ ഡിങ്കൽ നിര്യാതനായി. 92 വയസ്സായിരുന്നു.ഡിയർ ബോണിലുള്ള വസതിയിൽ ഫെബ്രുവരി 7 വ്യാഴാഴ്ചയായിരുന്നു അന്ത്യം.യു.എസ്. കോൺഗ്രസ്സിലെ ഗർജിക്കുന്ന സിംഹവും, സ്നേഹനിധിയായ പിതാവും, കരുതുന്ന ഭർത്താവും, വാത്സല്യനിധിയായ ഒരു മുത്തച്ഛനുമായിരുന്നു അന്തരിച്ച ഡിങ്കൽ.

1955 ഡിസംബർ മുതൽ 2015 ജനുവരി വരെ യു.എസ്. കോൺഗ്രസ്സ് അംഗമായിരുന്ന ഡിങ്കൻ ഹൗസ് എനർജി ആൻഡ് കോമേഴ്സ് കമ്മിറ്റി ചെയർ ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 29 തവണയാണ് ഡിങ്കൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും.

2014 ൽ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന ഡിങ്കൻ ഭാര്യ ഡെബി ഡിങ്കലിനു വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തു.പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഫ്രീഡം മെഡൽ 2014 ൽ ഡിങ്കലിന് ലഭിച്ചിരുന്നു.പഴയ തലമുറയിലെ കരുത്തനായ നേതാവിന്റെ മരണം ഡമോക്രാറ്റിക് പാർട്ടിക്ക് വലിയ നഷ്ടമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP