Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് പൊന്നോലിൽ നിര്യാതനായി

ജോസ് പൊന്നോലിൽ നിര്യാതനായി

നിബു വെള്ളവന്താനം

ഫ്‌ലോറിഡ: പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ കുടുംബാംഗം കെ. വി. ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകൻ വർഗീസ് ഏബ്രഹാം (ജോസ് പൊന്നോലിൽ- 58) ഫ്‌ലോറിഡായിൽ നിര്യാതനായി.

ജൂലൈ 2 ന് വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ലേക്ക് ലാന്റ് ഐപിസി ചർച്ചിൽ (4525 ക്ലബ് ഹൗസ് റോഡ്, ലേക്ക് ലാന്റ് -33812) ഭൗതീക ശരീരം പൊതുദർശനത്തിനു വയ്ക്കുന്നതും ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 9 ന് ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയിൽ (11551 ടമേലേ ഞീമറ 535, ഛൃഹമിറീ, എഘ 32836)സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് 1 മണിക്ക് ഒർലാന്റോ ഐപിസി സഭയുടെ ചുമതലയിൽ സംസ്‌ക്കരിക്കും.

ഭാര്യ ആലീസ് ഏബ്രഹാം കടമ്മനിട്ട കൂരിക്കാട്ടിൽ കെ. എസ്. ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകളാണ്.

മക്കൾ : ജെസിക്ക, ജസ്റ്റിൻ, ജോ നാഥൻ. മരുമകൻ : ജോൺ തോമസ്.

ഒർലാന്റോ ഐപിസി സഭയുടെ സ്ഥാപക കുടുംബാംഗവും സജീവ പ്രവർത്തകനുമാണ് പരേതൻ. നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ്, ഐപിസി ഫാമിലി കോൺഫറനൻസ് തുടങ്ങിയ വിവിധ കോൺഫറൻസുകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : സാം പൊന്നോലിൽ (ന്യൂയോർക്ക്), പാസ്റ്റർ ജെയിംസ് പൊന്നോലിൽ(ഓസ്റ്റിൻ), ബാബു പൊന്നോലിൽ (ഫ്‌ലോറിഡ), മാത്യു പൊന്നോലിൽ (ന്യൂയോർക്ക്), മേഴ്‌സി തോമസ് (യുകെ), വിവിധ പെന്തക്കോസ്ത് കോൺഫറൻസുകളുടെ ദേശീയ ഭാരവാഹിയായിരുന്ന രാജു പൊന്നോലിൽ (ഫ്‌ലോറിഡ).

ഭാര്യ സഹോദരങ്ങൾ : സാം ജോർജ്ജ്, അലക്‌സാണ്ടർ ജോർജ്, ലീലാമ്മ. പരേതന്റെ വേർപാടിൽ വിവിധ പെന്തക്കോസ്ത് സഭകളുടെ നേതാക്കൾ അനുശോചനം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 407 616 6247, 516 610 3079


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP