Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ അസംബ്ലി ഇലക്ഷൻ; ചൂടൻ ചർച്ചയുമായി അമേരിക്കൻ മലയാളികളും; കേരളാ ഡിബേറ്റ് ഫോറം യുഎസ്എയിൽ മൂന്ന് മുന്നണികൾ കൊമ്പുകോർത്ത് ഇങ്ങനെ

കേരളാ അസംബ്ലി ഇലക്ഷൻ; ചൂടൻ ചർച്ചയുമായി അമേരിക്കൻ മലയാളികളും; കേരളാ ഡിബേറ്റ് ഫോറം യുഎസ്എയിൽ മൂന്ന് മുന്നണികൾ കൊമ്പുകോർത്ത് ഇങ്ങനെ

ഹ്യൂസ്റ്റൻ: കേരളാ അസംബ്ലി ഇലക്ഷൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അമേരിക്കയിൽ കേരളാ ഡിബേറ്റ് ഫോറം യു എസ് എ യുടെ ആഭിമുഖ്യത്തിൽ മെയ് 10, 11 എന്നീ രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ സംഘടിപ്പിച്ച ടെലിഡിബേറ്റിൽ മൂന്നു മുന്നണികളും അതിശക്തമായി കൊമ്പുകോർത്തു. മുന്നണികളും അതിലെ ഘടക കക്ഷികളും തമ്മിൽ ചൂടേറിയ വാക്വാദങ്ങളും പൊരിഞ്ഞ പോരാട്ടങ്ങളും കൊണ്ട് തെരഞ്ഞെടുപ്പ് സംവാദം ശ്രദ്ധേയമായി.

യുഡിഎഫിന് വേണ്ടി ജോയിച്ചൻ, ബേബി മാഞ്ഞക്കുന്നേൽ, ജിമോൻ റാന്നി, ജേക്കബ് വാഴക്കൻ, ശ്രീകുമാർ ഉണ്ണിത്താൻ, സജി കരുമ്പന്നൂർ, ജോഷി കുരിശുങ്കൽ, വർഗ്ഗീസ് സക്കറിയ, വിപിൻ രാജ് തുടങ്ങിയവർ വാദിച്ചപ്പോൾ എൽഡിഎഫിന് വേണ്ടി അരയും തലയും മുറുക്കി ജോൺ കുത്തറ, സണ്ണി വള്ളിക്കുളം, സോളി കുമ്പിളുവേലി, അക്കിയൽ ജോർജ്, പീറ്റർ കുളങ്ങര, ജോൺ മാത്യു തുടങ്ങിയവർ രംഗത്തുവന്നു.

തുടർന്ന് മറ്റു മുന്നണികളെയും പ്രതിരോധിച്ചുകൊണ്ട് ബിജെപി നേതൃത്വംകൊടുക്കുന്ന എൻഡിഎയെ അനുകൂലിച്ച് പല്ലും, നഖവും ഉപയോഗിച്ച് അതിശക്തമായി ജോർജ്ജ് പാിയേടം, ഡോക്ടർ ജയശ്രീ ശ്രീനിയൽ തോമസ് കോവൂർ, തോമസ് ഓലിയാംകുന്നേൽ തുടങ്ങിയവർ രംഗത്തെത്തി. പരസ്പരം മൂന്നുമുന്നണികളും തെരഞ്ഞെടുപ്പിലെ എല്ലാ വജ്രായുധങ്ങളും കൈയിലെടുത്ത് ഗോദാ കൊഴുപ്പിച്ചു.

അഴിമതി, വികസനം, മതതീവ്രവാദം, മദ്യനിരോധനം, സ്ത്രീ സുരക്ഷ, സരിതയും സരിതോർജ്ജവും, പ്രധാനമന്ത്രിയും സോമാലിയയും, മാലിത്യ ഭക്ഷണവും, മാലിക്ംയ സംസ്‌കാരവും എല്ലാം ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയെങ്കിലും അമേരിക്കൻ മലയാളികളുടെ സ്‌നേഹവും സൗഹാർദ്ദവും എങ്ങും നിഴലിച്ചുനിന്നു. കേരളാ ഡിബേറ്റ് ഫോറം, യുഎസ്എയുടെ കോർഡിനേറ്ററായ എബിജോർജ്ജ്, ഡിബേറ്റിലെ മോഡറേറ്ററായിരുന്നു.

അമേരിക്കൻ മലയാളി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ജോയിച്ചൻ പുതുക്കുളം, സനൽ ഗോപി, ജോർജ് മണ്ണിക്കരോട്ട്, തോമസ് ഫിലിപ്പ്, യുഎ നസീർ, ത്രേസ്യാമ്മ തോമസ് കാടാപ്പള്ളി, അഡ്വ. രജി ദേവി, ടി എം സാമുവൽ, വർഗ്ഗീസ് എബ്രഹാം, സിറിയക് സ്‌കറിയ, ഡോക്ടര മാത്യു ജോയ്‌സ്, ജോസഫ് പൊന്നാലി, മാത്യു നെല്ലിക്കുന്ന്, പി ടി തോമസ് എകെ രഘുവരൻ, തോമസ് കണ്ണന്താനം, പി എസ് ശങ്കര മേനോൻ, എൽസമ്മ ജോസഫ് തുടങ്ങിയ പ്രമുഖർ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ടെലി കോൺഫറൻസ് ഡിബേറ്റിൽ പങ്കെടുത്ത് വിവിധ മുന്നണികളെ പ്രതിനിധാനം ചെയ്യുന്നവരോട് ചോദ്യങ്ങൾ ചോദിക്കുകയും സ്വയം അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

നിശബ്ദരായി ധാരാളം ശ്രോതാക്കളും ടെലിഡിബേറ്റിൽ പങ്കെടുത്തു. കേരള ഡിബേറ്റ് ഫോറം, യുഎസ്എ സംഘാടക സമിതയിൽ എസിജോർജ്, സണ്ണി വള്ളിക്കുളം, സജി കരിമ്പന്നൂർ, തോമസ് കൂവള്ളൂർ, ടോം പിരിപ്പൻ, റെജി ചെറിയാൻ, മാത്യൂസ് ഇടപ്പാറ ശ്രീകുമാർ ഉണ്ണിത്താൻ, ജിബി തോമസ് തുടങ്ങിയവർ പ്രവർത്തിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP