Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസനിധി: അമേരിക്കൻ മർത്തോമ്മാ ഭദ്രാസന ഫണ്ട് ശേഖരണം 19 ന്

ദുരിതാശ്വാസനിധി: അമേരിക്കൻ മർത്തോമ്മാ ഭദ്രാസന ഫണ്ട് ശേഖരണം 19 ന്

പി. പി. ചെറിയാൻ

ന്യുയോർക്ക്: കേരളത്തിലെ വെള്ളപ്പെക്കബാധിതർക്ക് അശ്വാസം പകരുന്നതിനും പുനഃരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും മർത്തോമ്മാ സഭ കൗൺസിൽ ആവിഷ്‌കരിച്ച പദ്ധതിയുടെ ധനശേഖരാണാർത്ഥം ആകമാന മർത്തോമാ സഭ ഓഗസ്റ്റ് 19 നു പ്രത്യേക സ്തോത്രകാഴ്ച ശേഖരണം നടത്തും

അതേ ദിവസം നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഇടവകകളിൽ നിന്നും ശേഖരിക്കുന്ന സ്തോത്രകാഴ്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വേർതിരിക്കും. ക്ലേശം അനുഭവിക്കുന്നവരിലേക്ക് സഹായത്തിന്റെ സ്നേഹകരം നീട്ടേണ്ട ധാർമ്മിക ഉത്തരവാദിത്വം എറ്റെടുക്കുവാൻ ഓരോരുത്തരും തയാറാകണമെന്ന് മാർത്തോമ്മാ സഭാധിപൻ റൈറ്റ് റവ. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ബോധിപ്പിച്ചു.

ഓഗസ്റ്റ് 19 ന് എല്ലാ ഇടവകകളിലും ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളേയും അവരുടെ ആവശ്യങ്ങളേയും ഓർത്ത് പ്രാർത്ഥിക്കും. സ്തോത്രകാഴ്ചയും, പ്രത്യേക സംഭാവനകളും ദുരിതാശ്വാസ ഫണ്ടിൽ ചേർക്കുന്നതിന് ഓഗസ്റ്റ് 31 നു മുമ്പായി സഭാ ഓഫിസിലേക്ക് അയച്ചു നൽകണമെന്നും തിരുമേനി ഉദ്ബോധിപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP