Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്സസ്സിൽ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ യുവതിയുടെ ജഡം കണ്ടെടുത്തു

ടെക്സസ്സിൽ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ യുവതിയുടെ ജഡം കണ്ടെടുത്തു

പി പി ചെറിയാൻ

ഡിവൈൻ (ടെക്സസ്സ്): ടെക്സസ്സിൽ നിന്നും മൂന്ന് പെൺമക്കളുടെ മുമ്പിൽ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ മാതാവ് ജെസ്സിക്ക സാഞ്ചറിന്റെ മൃതദേഹം ജൂലായ് 9 ചൊവ്വാഴ്ച കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജൂൺ 30 ന് ടെക്സസ്സ് ഡിവൈനിലായിരുന്ന സംഭവം. ഏഴ് വർഷം ഒന്നിച്ച് കഴിഞ്ഞ ജോർജ്ജ് ജറമില്ലൊ എന്ന കാമുകനുമായി വിവാഹ ബന്ധം വേർപെടുത്തിയത് മെമോറിയൽ ഡെയിലായിരുന്നു. അതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായതായി മാതാപിതാക്കൾ പറഞ്ഞു. 48 വയസ്സുള്ള കാമുകനേയും ജെസ്സിക്കായുടെ സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഡിവൈനിൽ നിന്നും മുപ്പത്തിയഞ്ച് മൈൽ ദൂരെയുള്ള സാൻ അന്റോണിയായിലേക്ക് ഇവരെ കാറിൽ ബലമായി കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

കൊല്ലപ്പെട്ട ജെസിക്ക മുൻ കാമുകനെതിരെ പ്രൊട്ടക്ഷൻ ഉത്തരവ് സംമ്പാദിച്ചിരുന്നുവെങ്കിലും സംഭവ ദിവസം ജനൽ തകർത്താണ് ഇയ്യാൾ അകത്തുകയറിയത്.

തട്ടിക്കൊണ്ടുപോയ ജെസിക്കയെ കണ്ടെത്തുന്നവർക്ക് മെഡിന കൗണ്ി ക്രൈം സ്റ്റേപ്പേഴ്സ് റിവാർഡ് പ്രഖ്യാപിച്ചിരുന്നു. മരണം എങ്ങനെ സംഭവിച്ചു എന്നത് വിശദീകരിക്കാൻ പൊലീസ് വിസമ്മതിച്ചു. ഇരുവരുടേയും മൃതദേഹം ഓട്ടോപ്സിക്കായി മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP