Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂയോർക്ക് സിറ്റിയിൽ നാലുപേരെ ശനിയാഴ്ച പുലർച്ചെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ

ന്യൂയോർക്ക് സിറ്റിയിൽ നാലുപേരെ ശനിയാഴ്ച പുലർച്ചെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്ക് ചൈനാ ടൗണിൽ ഉറങ്ങിക്കിടന്നിരുന്ന നാലു ഭവനരഹിതരെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും, ഒരാളെ മാരകമായി പരിക്കേൽപിക്കുകയും ചെയ്ത സീരിയൽ കില്ലർ റോഡ്രിഗ്സ് സാന്റോസിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ അഞ്ചാംതീയതി ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച അർധരാത്രിക്കുശേഷമാണ് ഭവനരഹിതനായ റോഡ്രിഗ്സ് വലിയൊരു ഇരുമ്പു പൈപ്പുമായി മൻഹാട്ടൻ ചൈനാ ടൗണിലെത്തിയത്. മൂന്നു വർഷം മുമ്പ് ബ്രോങ്ക്സിലുള്ള സ്വവസതിയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

മുമ്പ് ആറുതവണയെങ്കിലും ക്രിമിനൽ കുറ്റത്തിനു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനാ ടൗണിൽ ഉറങ്ങിക്കിടന്നിരുന്ന ഓരോരുത്തരെയാണ് ഇയാൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ശിരസ് റോഡിൽ ചിതറിക്കിടക്കുന്നതായി ന്യൂയോർക്ക് പൊലീസ് കമാൻഡർ സ്റ്റീഫൻ ഹൂസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്കു മാറ്റി. വിവരം ലഭിച്ചതനുസരിച്ച് എത്തിച്ചേർന്ന പൊലീസ് തോളിൽ ഇരുമ്പു പൈപ്പുമായി നിൽക്കുന്ന പ്രതിയെ ആണു കണ്ടത്. യാതൊരു പ്രത്യേക ലക്ഷ്യവും ഇല്ലെന്നു പൊലീസിനോട് റോഡ്രിഗ്സ് പറഞ്ഞു. 87 മുതൽ 54 വയസുവരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവർ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ പൊലീസ് ഇയാളുടെ ആക്രമണത്തിനു ഇരയായിട്ടുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിച്ചുവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP