Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വവർഗ്ഗ രതി നിയമ വിധേയമാക്കിയത് ആഘോഷമാക്കി ഇന്ത്യൻ ലസ്ബിയൻ ദമ്പതിമാർ

സ്വവർഗ്ഗ രതി നിയമ വിധേയമാക്കിയത് ആഘോഷമാക്കി ഇന്ത്യൻ ലസ്ബിയൻ ദമ്പതിമാർ

പി.പി. ചെറിയാൻ

സാൻ ലിയാൻഡ്രൊ: കാലിഫോർണിയ ഈസ്റ്റ് ബെസിറ്റിയിലെ കൂൾഫി ക്രീമറിയുടെ സ്ഥാപകരായ ഇന്ത്യൻ ലസ്ബിയൻ ദമ്പതിമാർ പ്രീതിയും, അൻജിയും പുതിയ ലിമിറ്റഡ് എഡിഷൻ ഐസ്‌ക്രീം ഫ്ളേവർ റിലീസ് ചെയ്താണ് സ്വവർഗ്ഗ രതി നിയമ വിധേയമാക്കിക്കൊണ്ടുള്ള ഇന്ത്യൻ സുപ്രീം കോടതി വിധി ശരിക്കും ആഘോഷമാക്കിയത്.

സ്വവർഗ്ഗരതി കുറ്റകരമാണെന്ന് കൊളോണിയൽ കാലഘട്ടത്തിൽ നിലവിലിരുന്ന വിധിയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് ഐക്യ കണ്ഡേനെ തള്ളി കളഞ്ഞത്.

158 വർഷങ്ങൾക്ക് ശേഷം ഇന്ത്യ സ്വീകരിച്ച സുപ്രധാന വിധി ഞങ്ങളെ ആഹ്ലാദ ഭരിതരാക്കുന്നുവെന്ന് വിധി പുറത്തു വന്ന ഉടനെ ലസ്ബിയൻ ദമ്പതിമാർ പ്രതികരിച്ചത്. 2014 ലാണ് ഞങ്ങൾ വിവാഹിതരായത് ഇനി ഞങ്ങൾക്ക് ഞങ്ങളുടെ മാതൃ രാജ്യമായ ഇന്ത്യ സന്ദർശിക്കുന്നതിൽ അഭിമാനം തോന്നുന്നു. ഇതുവരേയും ഞങ്ങളെ പരിഹസിച്ചിരുന്ന സമൂഹത്തിന്റ മുമ്പിൽ തലയുയർത്തി നിൽക്കാനാകും ഇവർ തുടർന്ന് പറഞ്ഞു.

എൽ ജി ബി റ്റി ക്യു കമ്മ്യൂണിറ്റിക്ക് വേണ്ടി 25 വർ,ം പ്രവർത്തിച്ചതിന് അംഗീകാരമായി 2013 ൽ പ്രസിഡന്റ് ബരാക്ക് ഒബാമയും, വൈസ് പ്രസിഡന്റ് ജൊ ബൈഡനും ഇവരെ വൈറ്റ് ഹൗസിൽ വിളിച്ചു വരുത്തി ആദരിച്ചിരുന്നു.

ഇന്ത്യൻ സുപ്രീം കോടതി വിധിയിൽ അമേരിക്കയിലെ ന്യൂന പക്ഷം ആഘോഷമാക്കുമ്പോൾ, ബഹുഭൂരി പക്ഷവും ഈ വിധിയിൽ ആശങ്കാകുലരാണ്. സ്വവർഗ്ഗ രതി നിയമ വിധേയമായാൽ ഇന്ത്യയുടെ സ്ഥിതി എന്താകുമെന്നാണ് ഇവരുടെ ആശങ്ക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP