Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെഡറൽ മിനിമം വേജ് 15 ഡോളർ ; ബിൽ യുഎസ് ഹൗസ് പാസ്സാക്കി

ഫെഡറൽ മിനിമം വേജ് 15 ഡോളർ ; ബിൽ യുഎസ് ഹൗസ് പാസ്സാക്കി

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡിസി: അമേരിക്കയിലെ കുറഞ്ഞ വേതനം മണിക്കൂറിൽ 15 ഡോളറാക്കി ഉയർത്തുന്നതിനുള്ള ബിൽ യുഎസ് ഹൗസിൽ ജൂലായ് 18 ന് പാസ്സാക്കി. ഡെമോക്രാറ്റിക് പാർട്ടി കൊണ്ടു വന്ന ബില്ലിന് അനുകൂലമായി 231 വോട്ടുകൾ ലഭിച്ചപ്പോൾ 199 പേർ എതിർത്ത് വോട്ടു ചെയ്തു.

ദേശീയ കുറഞ്ഞ വേതനം 7.25 ൽ നിന്നും വർധിപ്പിക്കുമെന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.പത്തു വർഷത്തിനു ശേഷമാണു ഫെഡറൽ മിനിമം വേജ് വർധിപ്പിക്കുന്ന ബിൽ യുഎസ് ഹൗസ് പാസ്സാക്കിയത്. 2020 ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഒരു നേട്ടമായി ഉയർത്തി കാണിക്കുന്നതിനു കൂടിയാണ്. ഇങ്ങനെയൊരു ബിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും. യുഎസ് ഹൗസ്സിൽ ഭൂരിപക്ഷം ഡമോക്രാറ്റിക് പാർട്ടിക്കാണെങ്കിലും യുഎസ് സെനറ്റിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടി ഇതു പാസ്സാക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.

മിനിമം വേജ് ഇത്രയും വർധിപ്പിക്കുന്നതു ചെറുകിട വ്യവസായങ്ങളേയും വ്യാപാര കേന്ദ്രങ്ങളേയും ദോഷമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുറഞ്ഞ വേതനം 15 ഡോളറാക്കുന്നതു 30 മില്യൺ ജീവനക്കാരുടെ പെ ചെക്കിൽ വൻ വർധനയുണ്ടാക്കുമെന്നും അതുകൊണ്ട് തന്നെ ഇത് വളരെ സ്വീകാര്യമാണെന്നും ഡെമോക്രാറ്റിക് മെജോറിട്ടി ലീഡർ സ്റ്റെനി ഹോയർ (മേരിലാന്റ്) അഭിപ്രായപ്പെട്ടു. പ്രമീള ജയ്പാൽ, മാർക്ക് പീക്കൻ, സ്റ്റെഫിനി മർഫി എന്നിവരാണു ബിൽ കൊണ്ടുവരുന്നതിനു മുൻകൈ എടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP