Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലൂസിയാന ഗവർണർ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്ക് വിജയം

ലൂസിയാന ഗവർണർ തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്ക് വിജയം

പി.പി. ചെറിയാൻ

ലൂസിയാന: ട്രമ്പ് പിന്തുണ നൽകിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എഡ്ഡി റിസ്പോണിനെ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി നിലവിലുള്ള ഡമോക്രാറ്റിക് പാർട്ടി ഗവർണർ ജോൺ ബെൽ എഡ്വേർഡ് വിജയിച്ചു.

സംസ്ഥാനത്ത് നവംബർ 16-നു ശനിയാഴ്ച നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ രാത്രി വളരെ വൈകി പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ലിക്കൻ പാർട്ടിയെ ഞെട്ടിച്ചു.

നവംബറിൽ നടന്ന രണ്ടു ഗവർണർ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുമെന്നു കരുതിയിരുന്ന കെന്റക്കിയിലും, ലൂസിയാനയിലും ഡമോക്രാറ്റിക് പാർട്ടിയാണ് വിജയിച്ചത്. റെഡ് സ്റ്റേറ്റുകളായി അറിയപ്പെടുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ജയിക്കാനാവാത്തത് കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്.

രണ്ടു സംസ്ഥാനങ്ങളിലും പ്രസിഡന്റ് ട്രമ്പ് വൻ പ്രചാരണമാണ് സംഘടിപ്പിച്ചിരുന്നത്. മുഴുവൻ വോട്ടുകളും എണ്ണി തീർന്നപ്പോൾ ലൂസിയാനയിലെ 699125 വോട്ടർമാർ ഡമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ചപ്പോൾ 688365 പേരാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ടു ചെയ്തത്.

2020-ൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രമ്പിനു പിന്തുണ ലഭിക്കുമെന്നു വിശ്വസിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങളാണ് കെന്റക്കിയും, ലൂസിയാനയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP