Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥികൾ തമ്മിലുള്ള അടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മാതാവ് അറസ്റ്റിൽ

വിദ്യാർത്ഥികൾ തമ്മിലുള്ള അടി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മാതാവ് അറസ്റ്റിൽ

പി.പി. ചെറിയാൻ

ലൂസിയാന: സോഷ്യൽ മീഡിയായിൽ എന്തും പ്രചരിപ്പിക്കാം എന്ന് ചിന്തിക്കുന്നവർക്ക് മുന്നറിയിപ്പ് എതു സമയത്തും നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം. അമേരിക്കയിലാണെങ്കിൽ ആറുമാസം വരെ തടവു ശിക്ഷ ലഭിക്കുമെന്നത് തീർച്ച.

ഫെബ്രുവരി 19 ചൊവ്വാഴ്ച സ്‌ക്കൂൾ ക്യാമ്പസിൽ രണ്ടു കുട്ടികൾ തമ്മിൽ നടന്ന അടിപിടിയുടെ വീഡിയോ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച ലൂസിയാനായിൽ നിന്നുള്ള മാതാവ് മെഗൻ ആഡ് കിൻസ്(32) ആണ് പൊലീസ് അറസ്റ്റിലായത്.

മെഗൻ മകൻ പഠിക്കുന്ന സ്‌ക്കൂളിൽ നടന്ന ഫൈയ്റ്റഅ മകൻ തന്നെയാണ് വീഡിയോയിൽ പകർത്തിയത്. ന്യൂ ഓർലിയൻസ് ACDAIANA ഹൈസ്‌ക്കൂളിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. അന്നുതന്നെ സോഷ്യൽ മീഡിയായിൽ മാതാവ് പ്രചരിപ്പിക്കുകയായിരുന്നു.സ്‌ക്കൂളിൽ പഠിക്കുന്ന മറ്റു വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ ചിലർ ഈ വീഡിയൊ കാണുന്നതിന് ഇടയായതിനെ തുടർന്ന് പൊലീസ് പരാതിപ്പെടുകയായിരുന്നു.

ലൂസിയാന നിയമമനുസരിച്ചു ഇല്ലീഗൽ ആക്ടിവിറ്റിയുടെ ഫോട്ടോ, വീഡിയോ എന്നിവ പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്.അറസ്റ്റിലായ മെഗനെ LAFAYETTE കറക്ഷ്ണൽ സെന്ററിൽ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. അഞ്ഞൂറുരൂപ ഫൈനും, ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP