Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാസ്‌ക് ധരിക്കാത്തവർക്ക് പ്രവേശനാനുമതി നിഷേധിക്കാം: ന്യൂയോർക്ക് ഗവർണർ

മാസ്‌ക് ധരിക്കാത്തവർക്ക് പ്രവേശനാനുമതി നിഷേധിക്കാം: ന്യൂയോർക്ക് ഗവർണർ

പി.പി. ചെറിയാൻ

ന്യൂയോർക്ക്: വ്യാപാര സ്ഥാപനങ്ങളിലും സ്റ്റോറുകളിലും മാസ്‌ക് ധരിക്കാതെ എത്തുന്നവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്നതിന് അധികാരം നൽകുന്ന ഉത്തരവിൽ ന്യൂയോർക്ക് ഗവർണർ ആഡ്രു കുമൊ ഒപ്പുവച്ചു. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയാൽ ഉത്തരവ് നിലവിൽ വരുമെന്ന് മെയ് 28 വ്യാഴാഴ്ച ഗവർണർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

കൊറോണ വൈറസിനെതിരെ നടത്തുന്ന യുദ്ധത്തിൽ ന്യൂയോർക്കിലെ ജനങ്ങളും സഹകരിക്കണമെന്ന് ഗവർണർ അഭ്യർത്ഥിച്ചു. കോവിഡ് 19 പരിശോധനക്കുള്ള സൗകര്യങ്ങൾ എല്ലാവർക്കും ലഭിക്കുമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ തീരുമാനത്തെ കൊമേഡിയൻ (ബ്രൂക്ക്ലിൻ) ക്രിസ് റോക്ക്, നടി റോസി പെരസ് എന്നിവർ അഭിനന്ദിച്ചു. കോവിഡിനെതിരെ ഗവർണർ സ്വീകരിച്ചിരിക്കുന്ന എല്ലാ നടപടികളും ധീരമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

മുഖം മറയ്ക്കുന്നതു മറ്റുള്ളവർക്കും തങ്ങൾക്കു തന്നേയും ആരോഗ്യ സുരക്ഷക്ക് കാരണമാകും. കോവിഡ് 19 ഹോട്ട് സ്പോട്ടുകളും, വരുമാനം കുറഞ്ഞ ന്യൂനപക്ഷങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളും, അധികൃതർ സൂക്ഷ്മമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂയോർക്ക് പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് ഗവൺമെന്റ് നടത്തി കൊണ്ടിരിക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. കോവിഡ് 19 മരണനിരക്ക് വളരെ കുറഞ്ഞു വരുന്നതും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലുള്ള കുറവും രോഗം നിയന്ത്രണാതീതമാണെന്നുള്ളതിന് തെളിവാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP