Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇമിഗ്രേഷൻ അധികൃതർ പിടികൂടിയ 364 പേരിൽ ആറ് ഇന്ത്യക്കാരും

ഇമിഗ്രേഷൻ അധികൃതർ പിടികൂടിയ 364 പേരിൽ ആറ് ഇന്ത്യക്കാരും

പി.പി. ചെറിയാൻ

ഷിക്കാഗോ: ഇല്ലിനോയ്സ്, ഇന്ത്യാന, കാൻസസ്, കെന്റുക്കി, മിസ്സോറി, വിസ്‌കോൺസിൽ തുടങ്ങിയ ആറു സംസ്ഥാനങ്ങളിൽ ഒരു മാസത്തിനുള്ളിൽ യു.എസ്. ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ്അനധികൃത കുടിയേറ്റക്കാരും, ക്രിമിനൽസും ഉൾപ്പെടെ പിടികൂടിയ 364 പേരിൽ ആറു ഇന്ത്യക്കാരും ഉള്ളതായി ഫെഡറൽ ഏജൻസി സെപ്റ്റംബർ 11 ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇരുപത് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടികൂടിയവർ. കൊളംബിയ, ചെക്ക് റിപ്പബ്ലിക്ക്, ഇക്വഡോർ, ജർമ്മനി, ഗ്വാട്ടിമാല, ഹോൺഡ്രാസ്, മെക്സിക്കൊ, സൗദി അറേബ്യ, ഉക്രെയ്ൻ, ഇന്ത്യ തുടങ്ങിയവരാണ്.ക്രിമിനൽ പശ്ചാത്തലമുള്ളവർ 187 പേരാണ്. 364 പേരിൽ 16 പേർ സ്ത്രീകളും മെക്സിക്കോയിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും(236).ലൈംഗിക പീഡന കേസ്സിൽ പിടികൂടി ഐസി.ഇ. കസ്റ്റഡിയിൽ അമേരിക്കയിൽ നിന്നും നാടുകടത്തൽ നടപടി നേരിടുന്ന ചിക്കാഗൊയിൽ നിന്നുള്ള 25ക്കാരനായ യുവാവും ഇതിൽ ഉൾപ്പെടുന്നു.

അറസ്റ്റിലായ പകുതിയിലധികം പേരെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി ഫെഡറൽ ഏജൻസി പറഞ്ഞു. കർശന പരിശോധന ആരംഭിച്ചതോടെ മെക്സിക്കൻ അതിർത്തിയിലൂടെ നുഴഞ്ഞു കയറുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഇവിടെ അനധികൃതമായി കഴിയുന്നവർ ഏതു നിമിഷവും പിടികൂടാം എന്ന സ്ഥിതിയിലാണ്.ട്രമ്പു ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP