Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ന്യൂയോർക്ക് സിറ്റി സ്‌കൂൾ സോണുകളിൽ സ്പീഡ് കാമറകൾ സ്ഥാപിക്കുന്നു

ന്യൂയോർക്ക് സിറ്റി സ്‌കൂൾ സോണുകളിൽ സ്പീഡ് കാമറകൾ സ്ഥാപിക്കുന്നു

പി.പി. ചെറിയാൻ

ന്യൂയോർക്ക്: സ്‌കൂൾ സോണുകളിൽ അമിത വേഗത്തിൽ ഓടിക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിന് ന്യൂയോർക്ക് സിറ്റിയിൽ 140 സ്പീഡ് ക്യാമറകൾ സ്ഥാപിക്കുന്നു.പുതിയ അദ്ധ്യയന വർഷം ആരംഭിച്ചതോടെയാണ് ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയെ പുതിയ നിയമ നടപടികളിൽ ഒപ്പ് വെച്ചത്.

സെപ്റ്റംബർ 4 ചൊവ്വാഴ്ച ഒപ്പിട്ട് പുതിയ നിയമമനുസരിച്ച് 140 സോണുകളിൽ അടിയന്തിരമായി ക്യാമറകൾ സ്ഥാപിക്കും. രണ്ടാം ഘട്ടമായി 150 സ്‌കൂൾ പരിസരങ്ങളിലും ഇത്തരം ക്യാമറകൾ സ്ഥാപിക്കും. 290 ക്യാമറകളാണ് ആകെ സ്ഥാപിക്കുക.

സിറ്റിയിൽ ലഭ്യമായ കണക്കുകൾ വെച്ച് 130000 വാഹനങ്ങൾ കഴിഞ്ഞ രണ്ട് ആഴ്ചക്കകം നിശ്ചയിച്ച വേഗത പരിധി വിട്ടതായി കാണിക്കുന്നു. അമിത വേഗതയിൽ പോകുന്നവർക്ക് ഇതുവരെ ടിക്കറ്റുകൾ നൽകിയിട്ടില്ലെങ്കിലും ടിക്കറ്റും ഫൈനും ഈടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.

അപകടങ്ങൾ ഒഴിവാക്കുന്നതിനും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി വിദ്യാലയങ്ങളിൽ വരുന്നതിനും, വാഹനം ഓടിക്കുന്നവർ വേഗത കുറക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP