Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൻപതോളം മത്സരാർത്ഥികളെ പിന്തള്ളി നോർത്ത് ഡക്കോട്ടായിലെ സുന്ദരി; മിസ്സ് അമേരിക്കാ 2018 മത്സരത്തിൽ കാര മുണ്ട് കിരീടം നേടി

അൻപതോളം മത്സരാർത്ഥികളെ പിന്തള്ളി നോർത്ത് ഡക്കോട്ടായിലെ സുന്ദരി; മിസ്സ് അമേരിക്കാ 2018 മത്സരത്തിൽ കാര മുണ്ട് കിരീടം നേടി

പി.പി.ചെറിയാൻ

ന്യൂജഴ്സി: ന്യൂജഴ്സി അറ്റ്ലാന്റിക് സിറ്റിയിൽ സെപ്റ്റംബർ 10 ഞായറാഴ്ച വൈകിട്ട് നടന്ന മിസ്സ് അമേരിക്കാ 2018 മത്സരത്തിൽ നോർത്ത് ഡക്കോട്ടായിൽ നിന്നുള്ള സുന്ദരി കാര മുണ്ട് (CARA MUNID) 50 മത്സരാർത്ഥികളെ പിന്തള്ളി കിരീടം കരസ്ഥമാക്കി. അർക്കൻസാസിൽ നിന്നുള്ള 2017 ലെ മിസ്സ് അമേരിക്ക സാവി ഷീൽഡ് മിസ്സ് അമേരിക്ക 2018 കാരയെ വിജയ കിരീടമണിയിച്ചു.

നിരവധി കടമ്പകൾ കടന്നാണ് കാര ജഡ്ജിമാരുടെ ഐക്യ കണ്ഠ്യേനയുള്ള തിരഞ്ഞെടുപ്പിന് അർഹയായി. അഭിമുഖത്തിൽ ക്ലൈമറ്റ് എക്കോഡിൽ നിന്നും അമേരിക്ക പിൻവാങ്ങിയത് തെറ്റാണെന്ന് ജഡ്ജിമാരുടെ ചോദ്യത്തിനു കാര മറുപടി നൽകി. കാലാവസ്ഥ വ്യത്യയാനം ഒരു യാഥാർത്ഥ്യമാണെന്നും കാര പറഞ്ഞു.

ഫസ്റ്റ് റണ്ണർ അപ്പായി മിസ് മിസ്സൗറി ജനിഫർ ഡേവിഡും സെക്കന്റ് റണ്ണർ അപ്പായി മിസ്സ് ന്യൂജേഴ്സി കെയ്റ്റലിനും, തേർഡ് റണ്ണർ അപ്പായി മിസ്സ് ഡിസ്ട്രിക്റ്റ് റാഫ് കൊളമ്പിയ ബ്രിയാനയും തിരഞ്ഞെടുക്കപ്പെട്ടു. ബ്രൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജ്വേറ്റ് ചെയ്ത 23 വയസ്സുകാരി യൂണിവേഴ്സിറ്റി ഓഫ് നോർട്ടഡാമിൽ ലോ സ്‌കൂൾ വിദ്യാർത്ഥിയാണ്. 50,000 ഡോളർ സ്‌കോളർഷിപ്പാണ് വിജയിയെ കാത്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP