Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു കൈയിൽ കുഞ്ഞ്, മറു കൈയിൽ കഞ്ചാവ്: ഫെയ്സ് ബുക്ക് ലൈവ് ചെയ്ത മാതാവ് അറസ്റ്റിൽ

ഒരു കൈയിൽ കുഞ്ഞ്, മറു കൈയിൽ കഞ്ചാവ്: ഫെയ്സ് ബുക്ക് ലൈവ് ചെയ്ത മാതാവ് അറസ്റ്റിൽ

പി പി ചെറിയാൻ

ടെന്നിസ്സി: എന്തു ചിത്രവും വിഡിയോയും ഫെയ്സ് ബുക്കിൽ ലൈവ് ചെയ്യാം എന്നു ചിന്തിക്കുന്നവർക്ക് മുന്നറിയിപ്പ്.ടെന്നിസ്സിയിൽ നിന്നുള്ള യുവതിയാണ് ചൈൽഡ് അബ്യൂസിനു പൊലീസ് പിടിയിലായത്.

ഒരു കൈയിൽ കുട്ടിയെ ഉയർത്തി പിടിച്ചു മറുകൈ കൊണ്ട് കഞ്ചാവ് വലിക്കുന്ന ലൈവ് വിഡിയോയാണ് ഇവർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ പെട്ടെന്നു വൈറലായി. ഉടൻ നിരവധി പേർ പൊലീസിൽ ഫോൺ ചെയ്തു മാതാവിനെതിരെ ചൈൽഡ് അബ്യൂസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു

ഇതിനെ തുടർന്നു സംഭവം അന്വേഷിക്കുന്നതിനു ചാറ്റിനോഗ പൊലീസ് ടൈബ്രഷ സെക്സറ്റൻ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ എത്തി. അർക്കോഹിന്റെ ശക്തമായ ഗന്ധവും ഒഴിഞ്ഞ നിരവധി ലിക്വർ ബോട്ടിലുകളുമാണ് പൊലീസ് അവിടെ കണ്ടത്.

പൊലീസിന് ലഭിച്ച റിപ്പോർട്ട് ശരിയല്ലെന്നും തന്നെ അറസ്റ്റു ചെയ്യാൻ സാധ്യമല്ലെന്നും സെക്സറ്റൻ പൊലീസിനോട് പറഞ്ഞു. അറസ്റ്റിനെ ചെറുക്കുന്നതിനും ഇവർ ശ്രമിച്ചു. ഇതേ തുടർന്ന് ഇവർക്കെതിരെ ചൈൽഡ് അബ്യൂസിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു ജയിലിലാക്കി. ജയിലിലെത്തിയ മാതാവ് തനിക്ക് കുട്ടിയെ ആവശ്യമില്ലെന്നു പൊലീസ് ഓഫീസർമാരെ അറിയിച്ചു. ഒക്ടോബർ നാലിനു ഇവരെ കോടതിയിൽ ഹാജരാക്കണമെന്നും പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP