Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈഫ് ടാമ്പർനാക്കൾ ചർച്ചിൽ ആരാധനയ്ക്കായി ഒത്തു ചേർന്നത് 1825 ലധികം വിശ്വാസികൾ; കോവിഡ് 19 ന് പ്രതിരോധിക്കാൻ പ്രാർത്ഥനയിലൂടെ കഴിയുമെന്ന് ചർച്ച് പാസ്റ്റർ ടോണി സ്പെൽ

ലൈഫ് ടാമ്പർനാക്കൾ ചർച്ചിൽ ആരാധനയ്ക്കായി ഒത്തു ചേർന്നത് 1825 ലധികം വിശ്വാസികൾ; കോവിഡ് 19 ന് പ്രതിരോധിക്കാൻ പ്രാർത്ഥനയിലൂടെ കഴിയുമെന്ന് ചർച്ച് പാസ്റ്റർ ടോണി സ്പെൽ

പി.പി.ചെറിയാൻ

ലൂസിയാന : കൊറോണ വൈറസിന്റെ ഭീതിയിൽ അമേരിക്കയിലെ മിക്കവാറും ദേവാലയങ്ങൾ രണ്ടും മൂന്നും ആഴ്ചകളായി അടഞ്ഞു കിടക്കുമ്പോൾ പ്രാർത്ഥനക്കും ആരാധനക്കുമായി തുറന്നിട്ട ലൂസിയാനയിലെ ലൈഫ് ടാമ്പർനാക്കൾ ചർച്ചിൽ ഞായറാഴ്ച രണ്ടായിരത്തോളം വിശ്വാസികൾ ഒത്തുചേർന്നു.

ഞാൻ എന്റെ ദേവാലയം ആരാധനയ്ക്കായി തുറന്നിടും കൊറോണ രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും രോഗ സൗഖ്യം ലഭിക്കുന്നതിനും പ്രാർത്ഥന അനിവാര്യമാണ്.കോവിഡ് 19 ന് പ്രതിരോധിക്കുവാൻ ഇന്നുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. ഇവരെ എനിക്കു പ്രാർത്ഥിച്ചു സുഖപ്പെടുത്താൻ കഴിയും ചർച്ച് പാസ്റ്റർ ടോണി സ്പെൽ പറഞ്ഞു. ഞാൻ അവരുടെ മേൽ കൈവച്ചു പ്രാർത്ഥിക്കും.

ഇന്നത്തെ കൂടിവരവിൽ ഡസൺക്കണക്കിനു വിശ്വാസികളാണ് രക്തം ദാനം ചെയ്തത്. ഒൻപതു കുട്ടികൾക്ക് മാമോദീസാ നൽകി. സൗഖ്യദായക ശുശ്രൂഷയിൽ സൗഖ്യം നൽകുന്നതു ദൈവമാണ്. ഞാൻ അതിൽ പൂർണ്ണമായും വിശ്വസിക്കുന്നു. മാത്രമല്ല കൂടി വന്ന വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്തും ഷെയ്ക്ക് ഹാൻഡ് നൽകിയും സൗഹൃദം പങ്കിട്ടു. ഗവർണറും ഡോക്ടർമാരും ഇങ്ങനെ ചെയ്യരുതെന്ന് അപേക്ഷിച്ചുവെങ്കിലും പ്രമുഖ സ്ഥാനം നൽകുന്നത് ആരാധനക്കു തന്നെയാണ്.- സ്‌കോട്ട് പറഞ്ഞു.

ലൂസിയാനയിൽ ഇതുവരെ 1200 പോസിറ്റീവ് കേസുകളും 34 പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലുടനീളം സ്റ്റെ അറ്റ് ഹോം ഉത്തരവുകളും കൂട്ടം കൂടുന്നത് നിരോധനവും നിലനിൽക്കുമ്പോൾ മെഗാ ചർച്ചിലെ കൂടിവരവ് പ്രത്യേക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP