Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളികത്തുന്ന തീയ്യിൽ നിന്നും സഹോദരിയെ രക്ഷിച്ച് സ്വയം മരണത്തിന് കീഴടങ്ങിയ നാല് വയസ്സുകാരന്റെ അവയവദാനം മൂലം ഇരട്ടകുട്ടികൾക്ക് പുത്തൻ ജീവിതം

ആളികത്തുന്ന തീയ്യിൽ നിന്നും സഹോദരിയെ രക്ഷിച്ച് സ്വയം മരണത്തിന് കീഴടങ്ങിയ നാല് വയസ്സുകാരന്റെ അവയവദാനം മൂലം ഇരട്ടകുട്ടികൾക്ക് പുത്തൻ ജീവിതം

പി പി ചെറിയാൻ

ഡേഡ്സിറ്റി (ഫ്ളോറിഡ): സൈഡൻ മയറിന് പ്രായം 4. അപ്രതീക്ഷിതമായി വീടിന് തീപിടിച്ചപ്പോൾ ആളികത്തുന്ന തീയ്യിൽ നിന്നും മൂന്ന് വയസ്സുള്ള സഹോദരിയെ രക്ഷിച്ചു സ്വയം മരണത്തിന് കീഴടങ്ങിയ സൈഡന്റെ അവയവദാനം രണ്ട് ഇരട്ടകുട്ടികൾക്ക് പുത്തൻ ജീവിതം ലഭിക്കുന്നതിന് ഇടയായി സൈഡന്റെ മാതാവ് അഭിമാനത്തോടെ പറയുന്നു. മകൻ പ്രകടിപ്പിച്ച ധീരതയിലും അഭിമാനം കൊള്ളുന്നതായും അവർ അറിയിച്ചു.

സംഭവം ഇങ്ങനെ ഫെബ്രുവരി 7 വെള്ളിയാഴ്ച രാത്രി സൈഡനും, മൂന്ന് വയസ്സുള്ള സഹോദരിമാരും മുത്തച്ഛനോടൊപ്പം വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്നു. മാതാവ് പുറത്തു ജോലിയിലായിരുന്നു. പെട്ടന്ന് വീടിന് തീപിടിച്ച വിവരം ഉറങ്ങി കിടന്നിരുന്ന സൈഡനും സഹോദരിയും അറിഞ്ഞു. എന്നാൽ ബധിരനായ മുത്തച്ഛൻ ഇതൊന്നും അറിഞ്ഞില്ല. സൈഡൻ മുത്തച്ഛനെ ഉണർത്താൻ ശ്രമിക്കുന്നതിനിടെ മുറി മുഴുവൻ പുക കൊണ്ട് നിറഞ്ഞിരുന്നു. പുക വളരെ അപകടകരമാണെന്ന് മനസ്സിലാക്കിയ സൈഡൻ ഇവർ കിടന്നിരുന്ന മുറിയുടെ ജനൽ തുറന്ന് മൂന്ന് വയസ്സുള്ള സഹോദരിയെ രക്ഷപ്പെടുത്തി. ഇതിനിടയിൽ പുക ശ്വസിച്ച് സൈഡൻ ബോധരഹിതനായിരുന്നു. അഗ്നി ശമന സേനാംഗങ്ങൾ എത്തി വാതിൽ തുറന്നപ്പോൾ മുത്തച്ഛനും സൈഡനും വീട്ടിൽ മരിച്ചു കിടക്കുന്നതും, 3 വയസ്സുക്കാരി ജനലിന് സമീപം കിടക്കുന്നതായും കണ്ടെത്തി. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. സൈഡൻ മരിച്ചെങ്കിലും അവയവദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. സമയോചിത അവയവദാനം നവജാത ഇരട്ട കുട്ടികൾക്ക് പുതിയൊരു ജീവിതം നൽകുവാൻ ഉപകരിച്ചതായും മാതാവ് പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP