Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂജഴ്‌സിയിൽ നിന്ന് കാണാതായ 23 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീടിനു പുറത്തുള്ള യാർഡിൽ കണ്ടെത്തി;മാതാവ് അറസ്റ്റിൽ

ന്യൂജഴ്‌സിയിൽ നിന്ന് കാണാതായ 23 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം വീടിനു പുറത്തുള്ള യാർഡിൽ കണ്ടെത്തി;മാതാവ് അറസ്റ്റിൽ

പി.പി. ചെറിയാൻ

ന്യൂജഴ്‌സി: കഴിഞ്ഞ ദിവസം കാണാതായ 23 മാസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം വീടിനു പുറത്തുള്ള യാർഡിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ മാതാവ് നക്കിറ ഗ്രൈനറിനെ (24) അറസ്റ്റ് ചെയ്തതായി ബ്രിഡജറ്റൺ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ടു കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതായി മാതാവ് പൊലീസിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു നക്കിറയുടെ വീടിനു പുറത്തുള്ള യാർഡിൽ നിന്നു പൊലീസ് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയെ അപകടപ്പെടുത്തൽ, ശരീരം മറവു ചെയ്യൽ, തെളിവുകൾ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിനു പൊലീസ് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വിവരം ലഭിച്ചതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തിയിലുന്നതായി കംബർലാന്റ് കൗണ്ടി പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് അറിയിച്ചു.

അറസ്റ്റ് ചെയ്ത പ്രതിയെ കംബർലാന്റ് കൗണ്ടി ജയിലിലേക്കയച്ചു. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസിൽ ഇതുവരെ മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP