Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്ലിമത്ത് കൗണ്ടിയിൽ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ; ആത്മഹത്യ സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നെന്ന് സൂചന

പ്ലിമത്ത് കൗണ്ടിയിൽ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ; ആത്മഹത്യ സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നെന്ന് സൂചന

പി പി ചെറിയാൻ

പ്ലിമത്ത് കൗണ്ട്:( മാസ്സ്ചുസെറ്റ്സ്) പ്ലിമത്ത് കൗണ്ടിയിലെ അഞ്ചംഗ കുടുംബം വീട്ടിനകത്ത് വെടിയേറ്റ് കൊല്ലപ്പെട്ടതായി പ്ലിമത്ത് ഡിസ്ട്രിക്റ്റ് അറ്റോർണി തിമോത്തി ക്രൂസ് ഒക്ടോബർ 7 തിങ്കളാഴ്ച പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. സാമ്പത്തിക പ്രശ്നമായിരിക്കാം ഈ സംഭവത്തിന്റെ പുറകിൽ എന്നാണ് നിഗമനം.

'ചിൽഡ്രൻസ് ബുക്ക്' രചയിതാവ് ജോസഫ് (43) ഭാര്യ ഡിയർ ഡ്ര (40) മൂത്ത മകൾ അലക്സിസ് (11) ഇരട്ടക്കുട്ടികളായ നാഥനിയേൽ (11), കാതറിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയേയും, കുട്ടികളേയും വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ജോസഫ് സ്വയം വെടിയുതിർത്തുകൊല്ലപ്പെട്ടതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാക്കുന്നതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു. ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും പറയപ്പെടുന്നു.

തിങ്കളാഴ്ച രാവിലെ കുട്ടികളെ സ്‌കൂളിൽ കൊണ്ടു പോകുന്നതിന് ഇവർ താമസിക്കുന്ന അമ്പിങ്ടൺ കോണേയിൽ എത്തിയ ഒരു കുടുംബാംഗമാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസ് വീട്ടിലെത്തുമ്പോൾ ജോസഫും മൂന്ന് മക്കളും കൊല്ലപ്പെട്ടിരുന്നു. അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഭാര്യ ഡിയാഡ്രാക്ക് അടിയന്തിര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികളുടെ പുസ്തക രചനയിൽ ഏർപ്പെട്ടിരുന്ന ജോസഫ് പ്രത്യേക സാമ്പത്തിക വരുമാനമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു. 2017 ൽ പ്രസിദ്ധീകരിച്ച മൂന്നാം പുസ്തകം ആമസോൺ വഴി വിൽപന നടത്തിയിരുന്നുവെങ്കിലും കാര്യമായ വരുമാനം ലഭിച്ചിരുന്നില്ലെന്നും എന്റെ സ്വപ്നങ്ങൾ പൂവണിയണമെങ്കിൽ കൂട്ടുകാരുടേയും, കുടുംബാംഗങ്ങളുടേയും സഹകരണം ആവശ്യമാണെന്ന് ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP