Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമുഖ ഇന്ത്യൻ അമേരിക്കൻ വ്യവസായി തുഷാർ ആത്രയുടെ വധം; വിവരം നൽകുന്നവർക്ക് 25000 ഡോളർ

പ്രമുഖ ഇന്ത്യൻ അമേരിക്കൻ വ്യവസായി തുഷാർ ആത്രയുടെ വധം; വിവരം നൽകുന്നവർക്ക് 25000 ഡോളർ

പി പി ചെറിയാൻ

മാസ്സച്യുസെറ്റ്സ്: ഒക്ടോബർ 1 അതിരാവിലെ സ്വവസതിയിൽ നിന്നും രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രമുഖ ഇന്ത്യൻ അമേരിക്കൻ വ്യവസായി തുഷാർ ആത്രയുടെ (50) കൊലയാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 25000 ഡോളർ പ്രതിഫലമായി നൽകുന്നതാണെന്ന് സാന്റാ ക്രൂസ് കൗണ്ടി ഷെറിഫ് ജിം ഹാർട്ട് പ്രഖ്യാപിച്ചു. നവംബർ 30 വരെയാണ് അവാർഡ് തുകയുടെ കാലാവധിയെന്നും ജിം പറഞ്ഞു.

തുഷാർ വധത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തുന്നതിന് സാധ്യമായതെല്ലാം പൊലീസ് ചെയ്തുവെങ്കിലും ഇതുവരെ ഓരു സൂചന പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങലുടെ സഹകരണം അഭ്യർത്ഥിക്കുന്നതെന്നും കഴിഞ്ഞ വാരാന്ത്യം പുറത്തുവിട്ട പ്രസ്താവനയിൽ ചീഫ് പറഞ്ഞു.

തുഷാർ താമസിച്ചിരുന്ന കാലിഫോർണിയ സാന്റാ ക്രൂസ് കൊട്ടാര സമമായ വീട്ടിൽ നിന്നും, കാമുകിയുടെ സാന്നിധ്യത്തിലാണ് രാവിലെ രണ്ട് പേർ കയറിവന്ന് ബലമായി തുഷാറിനെ കാറിൽ കയറ്റി കൊണ്ടുപോയത്. കാമുകിയുടെ ബി എം ഡബ്ലിയു കാറാണ് പ്രതികൾ (മുൻവശത്ത് പാർക്ക് ചെയ്തിരുന്ന) ഇതിനായി ഉപയോഗിച്ചത്.

അന്ന് വൈകിട്ട് പത്ത് മൈൽ ദൂരത്തിൽ തുഷാറിന്റെ കൊല്ലപ്പെട്ട മൃതദേഹമ കാറിൽ നിന്നും കണ്ടുടുത്തു. ഈ സംഭത്തിൽ കാമുകി റെയ്ച്ചൽ എമർലിയെ സംശയിക്കുന്നില്ലെന്ന് സാന്റ്ക്രൂസ് ഷെറിഫ് ആഷ്ലി പറഞ്ഞു.

ആത്ര നെറ്റ് സ്ഥാപകനും, സി ഇ ഓയുമായ ഇയ്യിടെയാണ് കാനമ്പിന് ഡിസ്പെൻസറി ആൻഡ് ഡലിവറി സർവ്വീസ് ആരംഭിച്ചത്. വ്യാപാര രംഗത്തെ കിടമത്സരമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേ,ിക്കുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP