Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹമോചനം നേടിയ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു; കുട്ടികളെ കണ്ടെത്തിയത് വെടിവച്ച് കൊലപ്പെടുത്തിയ നിലയിൽ

വിവാഹമോചനം നേടിയ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു; കുട്ടികളെ കണ്ടെത്തിയത് വെടിവച്ച് കൊലപ്പെടുത്തിയ നിലയിൽ

പി പി ചെറിയാൻ

ഡിയർപാർക്ക് (ടെക്സസ്സ്): വിവാഹ മോചനം നേടിയ ആഷ്ലി (39) മൂന്ന് മക്കളേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി ഒക്ടോബർ 31 വ്യാഴാഴ്ച ഹാരിസ് കൗമ്ടി കൊറോണേഴ്സ് ഓഫീസ് സ്ഥിരീകരിച്ചു.

സംഭവം നടന്നതിന്റെ തലേ ആഴ്ചയിലായിരുന്ന ഭർത്താവ് മർവിൻ ഓസീനമായുള്ള വിവാഹ മോചനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായത്.കഴിഞ്ഞ ചൊവ്വാഴ്ച ഇവരെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബാംഗങ്ങൾ പൊലീസിന് പരാതി നൽകിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ നാല് പേരേയും കണ്ടെത്തിയത്. സമീപത്ത് നിന്നും വെടിവെക്കാനുപയോഗിച്ചു എന്ന് കരുതുന്ന തോക്കും കണ്ടെടുത്തിട്ടുണ്ട്. പാരിഷ് ഓസിൻ (11), എലീനർ ഒസിൻ (9), ലിങ്കൺ ഒസിൻ (7) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.

ബോണറ്റ് ജൂനിയർ സ്‌ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു മൂന്ന് പേരും. മുന്ന് പേരും മിടുക്കരായ കുട്ടികളായിരുന്നുവെന്നും, കുട്ടികളുടെ അപ്രതീക്ഷിത മരണം അദ്ധ്യാപകരേയും, സഹ പാഠികളേയും ഒരേ പോലെ ദുഃഖത്തിലാഴ്‌ത്തിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹ മോചനമായിരിക്കാം ആത്മഹത്യയിലേക്കും, കുട്ടികളുടെ കൊലപാതകത്തിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP