Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എലിസബത്ത് ഏബ്രഹാം മണലൂരിന് മർഫി സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം

എലിസബത്ത് ഏബ്രഹാം മണലൂരിന് മർഫി സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം

പി.പി. ചെറിയാൻ

 

മർഫി(ഡാളസ്): മർഫി സിറ്റി കൗൺസിലിലേക്ക് മെയിൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിന് ഉ്ജ്ജ്വല വിജയം. ഒഴിവു വന്ന നാലു സിറ്റി കൗൺസിലിൽ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് എലിസബത്ത് മണലൂർ(ജിഷ) വിജയിച്ചത്.

എലിസബത്ത്പോൾ ചെയ്ത വോട്ടുകളിൽ 70.07 ശതമാനം നേടിയപ്പോൾ എതിർസ്ഥാനാർത്ഥി ഡഗ് ഡേവിസിന് 29.93 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

മർഫി സിറ്റി കൗൺസിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന മലയാളിയാണ് എലിസബത്ത് മെയ് 21 ഇവർ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. റിയൽ എസ്റ്റേറ്റഅ രംഗത്ത് കഴിഞ്ഞ 25 വർഷത്തിലധികമായി ബിസിനസ്സ് നടത്തുന്ന എലിസബത്ത്, മർഫി സിറ്റിയിലെ സാമൂഹ്യ സാംസ്‌ക്കാര പ്രവർത്തനങ്ങളിൽ സജ്ജീവമാണ്.

സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ., ഫിനാൻസ് വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി. മർഫി ബോർഡ് ഓഫ് അഡ്ജസ്റ്റ്മെന്റ് മെമ്പറായും ഇപ്പോൾ പ്ലാനിങ് ആൻഡ് സോണിങ് ബോർഡ് മെമ്പറായും പ്രവർത്തിച്ചു വരുന്നു. പ്ലാനോ ഗ്ലോബൽ ഐറ്റി കമ്പനിയിൽ പത്തൊമ്പതു വർഷമായി ജോലി ചെയ്തു വരുന്നു.

ഭർത്താവ് റെനി അബ്രഹാം, മക്കൾ ജെസിക്ക, ഹന്ന എന്നിവർ ഉൾപ്പെട്ടതാണ് എലിസബത്തിന്റെ കുുംബം. അമേരിക്കയിൽ ആദ്യകാല കുടിയേറ്റക്കാരനായ എബ്രഹാം മന്നലൂരിന്റേയും കുഞ്ഞുമ്മ എബ്രഹാമിന്റേയും മകളാണ്. ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP