Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വളർത്തു മകളെ കൊലപ്പെടുത്തിയ ഇന്ത്യൻ മദ്ധ്യവയസ്‌ക കുറ്റക്കാരി-ശിക്ഷ ജൂൺ 3ന്

വളർത്തു മകളെ കൊലപ്പെടുത്തിയ ഇന്ത്യൻ മദ്ധ്യവയസ്‌ക കുറ്റക്കാരി-ശിക്ഷ ജൂൺ 3ന്

പി.പി. ചെറിയാൻ

ക്യൂൻസ്(ന്യൂയോർക്ക്): ഒമ്പതുവയസ്സുള്ള വളർത്തു മകൾ ആഷ്ദീപ് കൗറിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഇന്ത്യൻ മദ്ധ്യവയ്സക ഷംഡായ് അർജ്ജുൻ(55) കുറ്റക്കാരിയാണെന്ന് ജൂറിയുടെ കണ്ടെത്തൽ. ക്യൂൻസ് സുപ്രീം കോടതി ജഡ്ജി കെന്നത്ത് ഹോൾഡർ ജൂൺ 3ന് ഇവർക്ക് ശിക്ഷ വിധിക്കും.

25 വർഷം മുതൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇവർക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകമാണ് നടത്തിയരിക്കുന്നതെന്ന് ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ വിസ്താരത്തിനിടെ കോടതിയെ ബോധിപ്പിച്ചു.

പിതാവ് സുക്ക് ജിൻഡർ സിംഗും, സ്റ്റെപ് മദർ ഷംഡായും താമസിക്കുന്ന ക്യൂൻസ് അപ്പാർട്ട്മെന്റിൽ കൊലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ കുട്ടി പഞ്ചാബിൽ നിന്നും എത്തിയത്. കുട്ടിയെ കൊല്ലുമെന്ന് ഷംഡെയ പലപ്പോഴും ഭീഷിണിപ്പെടുത്തിയിരുന്നു. 2016 ആഗസ്റ്റിലായിരുന്നു സംഭവം. ഷംഡായും, ഇവരുടെ മുൻ ഭർത്താവും, രണ്ടു പേരകുട്ടികളും വീട്ടിൽനിന്നും പുറത്തുപോകുമ്പോൾ ആഷ്ദീപിനെ വീട്ടിലാക്കി എന്നാണ് ഇവർ അയൽക്കാരോട് പറഞ്ഞത്. സംശയം തോന്നിയ അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയും, അന്വേഷണത്തിൽ കുട്ടിൽ വീട്ടിനകത്തെ ബാത്ത് റൂമിൽ നഗ്‌നയായി കൊല്ലപ്പെട്ടു കിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. കു്ട്ടിയെ പലതവണ ഇവർ മർദ്ദിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP