Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാദം കേൾക്കുന്നതിനിടയിൽ ന്യൂയോർക്കിൽ ജഡ്ജി കോടതി മുറിയിൽവീണു മരിച്ചു

വാദം കേൾക്കുന്നതിനിടയിൽ ന്യൂയോർക്കിൽ ജഡ്ജി കോടതി മുറിയിൽവീണു മരിച്ചു

പി.പി. ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്ക് പുറ്റ്നം കൗണ്ടി കോർട്ട് ജഡ്ജി ജയിംസ് റിറ്റ്സ് വാദം കേൾക്കുന്നതിനിടയിൽ ഹൃദയസ്തംഭനം മൂലം കോടതി മുറിയിൽ വീണു മരിച്ചു.

ജൂൺ 14 വെള്ളിയാഴ്ചയായിരുന്നു സംഭവം. കോടതി മുറിയിൽ ഒരു കേസ്സിന്റെ വാദം പൂർത്തിയാക്കി, മറ്റൊരു കേസ്സ് വാദം കേൾക്കുന്നതിന് വിളിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഇരുന്നിരുന്ന ചെയറിൽ നിന്നും അബോധാവസ്ഥയിൽ താഴേക്ക് പതിച്ചത്. സീറ്റിൽ നിന്നും വീഴുന്നതിനു മുമ്പു കോർട്ട് ഓഫീസറെ വിളിച്ചു തന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതാണ് അവസാനമായി ജഡ്ജിയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം. ഉടൻ കോർട്ട് ഓഫീസർ സി.പി.ആർ. നൽകി 911 വിളിച്ചു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.ന്യൂയോർക്ക് സ്റ്റേറ്റ് യൂണിഫെഡ് കോർട്ട് സിസ്റ്റം വക്താവ് ലൂസിയൻ കാൽഫിൻ അറിയിച്ചതാണിത്.

മയക്കുമരുന്നിനടിമകളായവർക്കായി പ്രത്യേകം ആരംഭിച്ച ഈ കോടതിയിൽ ജഡ്ജിയായിരുന്ന ജയിംസ് നിരവധി ജീവിതങ്ങളെ ശരിയായ പാതയിലൂടെ നയിക്കുന്നതിന് ശ്രമിച്ചിരുന്നതായും, അതിൽ പൂർണ്ണമായും വിജയിച്ചിരുന്നതായും ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ടെറൻസ് മർഫി അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP