Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസവിച്ച ഉടനെ കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എറിഞ്ഞു; കോടതിക്ക് മുമ്പിൽ കുറ്റസമ്മതം നടത്തി മുപ്പത് വയസുകാരി; ഇന്ത്യക്കാരിയുടെ ശിക്ഷ അടുത്തമാസം 12 ന് കോടതി വിധിക്കും

പ്രസവിച്ച ഉടനെ കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എറിഞ്ഞു; കോടതിക്ക് മുമ്പിൽ കുറ്റസമ്മതം നടത്തി മുപ്പത് വയസുകാരി; ഇന്ത്യക്കാരിയുടെ ശിക്ഷ അടുത്തമാസം 12 ന് കോടതി വിധിക്കും

പി.പി.ചെറിയാൻ

സ്റ്റാറ്റന്റ് ഐലന്റ്: നൊന്തു പ്രസവിച്ച കുഞ്ഞിനെമിനിട്ടുകൾക്കകം കുപ്പയിലെറിഞ്ഞ 30 വയസുള്ള നൗഷിൻ റഹ്മാൻകോടതിയിൽ കുറ്റസമ്മതം നടത്തി. സെപ്റ്റംബർ 12നാണ് കുറ്റസമ്മതം കോടതിരേഖപ്പെടുത്തിയത്. 12 വർഷത്തെ ശിക്ഷയായിരിക്കും കേസ് ഒക്ടോബർ 12ന്‌വിധി പറയുമ്പോൾ ലഭിക്കുക എന്ന് അറ്റോർണി ഓഫിസ് അറിയിച്ചു.

2016 മാർച്ചിലാണ് അവിവാഹിതയായ നൗഷിൻ റഹ്മാൻ പെൺകുഞ്ഞിനു ജന്മംനൽകിയത്. വീട്ടുകാർ അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്ത്കുഞ്ഞിനെ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് കുപ്പിയിൽ എറിയുകയായിരുന്നു.എറിയുമ്പോൾ കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നുെവന്നാണു പോസ്റ്റ്മോർട്ടംറിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഈ കേസിൽ 25 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് നേരെആദ്യം ചുമത്തിയിരിക്കുന്നത്. സെപ്റ്റംബർ 12ന് ന്യൂയോർക്ക് സ്റ്റേറ്റ്സുപ്രീംകോടതി ജഡ്ജ് മാറിയോ മാറ്റിയുടെ മുൻപാകെ ഹാജരാക്കിയ പ്രതിയോടുകുറ്റസമ്മതം നടത്തുന്നുവോ എന്നു കോടതി ആരാഞ്ഞു. കുറ്റം സമ്മതംനടത്തുന്നില്ലെങ്കിൽ കേസ് മറ്റൊരു തീയതിലേക്കു മാറുകയാണെന്നും വിസ്താരംപിന്നീട് തുടങ്ങുന്നതാണെന്നും അറിയിച്ചു. കുറ്റസമ്മതം നടത്തുകയാണെന്നു
പ്രതി അറിയിച്ചതിനെ തുടർന്ന് വിധി ഒക്ടോബർ 12ലേക്കു മാറ്റി.

കുഞ്ഞിന് അനക്കമോ ശ്വാസമോ ഇല്ലെന്നു കരുതിയാണ് എറിഞ്ഞതെന്നുംജീവനുണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുകയില്ലായിരുന്നെന്നും ഇവർകോടതി മുൻപാകെ ഏറ്റു പറഞ്ഞു. കുഞ്ഞിന്റെ പിതാവിനെതിരെ കേസൊന്നുംഎടുത്തിരുന്നില്ല. സെപ്റ്റംബർ 12ന് കേസിന്റെ വിധി കേൾക്കാൻനൗഷീന്റെ പിതാവും കോടതിയിൽ എത്തിയിരുന്നില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP