Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹാരിസ് കൗണ്ടി ക്രിമിനൽ കോർട്ട് ജഡ്ജി കസ്സാൻഡ്ര ഹോൾമൺ അന്തരിച്ചു

ഹാരിസ് കൗണ്ടി ക്രിമിനൽ കോർട്ട് ജഡ്ജി കസ്സാൻഡ്ര ഹോൾമൺ അന്തരിച്ചു

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടി ക്രിമിനൽ കോർട്ട് ജ്ഡ്ജിയായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കസ്സാൻഡ്ര ഹോൾമാൻ(57) അന്തരിച്ചു. ഹെൽത്ത് ഇഷ്യൂസാണ്മരണത്തിന് കാരണമെന്ന് ജഡ്ജി ഡാരൽ ജോർദൻ പറഞ്ഞു.

2018 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഹാരിസ് കൗണ്ടിയുടെ ചരിത്രത്തിൽ പത്തൊമ്പത് ആഫ്രിക്കൻ അമേരിക്കൻ വനിതകൾ തിര്ഞ്ഞെടുക്കപ്പെട്ടതിൽ കസ്സാൻഡ്രയും ഉൾപ്പെട്ടിരുന്നു.ജഡ്ജിയായി ചുമതലയേറ്റു ഒരാഴ്ചയ്ക്കുള്ളിൽ ലോക്കൽ ജസ്റ്റിസ് പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കായിരുന്നു കസ്സാൻഡ്രയുടേത്.

സൗത്ത് ടെക്സസ് കോളേജ് ഓഫ് ലൊയിൽ നിന്നും 1994 ൽ ബിരുദമെടുത്ത ഇവർ രണ്ടു പതിറ്റാണ്ടു ക്രിമിനൽ ലോയിൽ പ്രാക്ടീസ് ചെയ്തിരുന്നു.ഹൂസ്റ്റണിൽ സുപരിചിതയായ ജഡ്ജി കസ്സാൻഡ്രയുടെ വിയോഗം വേദനാജനകമാണെന്ന് ജഡ്ജി ഷാനൻ ബാൾഡ് വിൻ പറഞ്ഞു.

മാതാവിന്റെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ച ഇവർ ഒടുവിൽ മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP