Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതായ ആറുവയസുകാരി മരിച്ച നിലയിൽ; സമീപത്ത് തിരിച്ചറിയാനാകാത്ത വിധം ഒരു പുരുഷന്റെ മൃതദേഹവും

കാണാതായ ആറുവയസുകാരി മരിച്ച നിലയിൽ; സമീപത്ത് തിരിച്ചറിയാനാകാത്ത വിധം ഒരു പുരുഷന്റെ മൃതദേഹവും

പി.പി.ചെറിയാൻ

സൗത്ത് കാരലൈനാ: സൗത്ത് കാരലൈനായിലെ വീടിനു മുൻപിൽ നിന്നും ഫെബ്രുവരി 10 തിങ്കളാഴ്ച കാണാതായ ഫെയ് മേരി എന്ന ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി സയക്ക് പബ്ലിക്ക് സേഫ്റ്റി ഡയറക്ടർ ബയ്റൺ അറിയിച്ചു.

മൃതദേഹം എവിടെയാണു കണ്ടെത്തിയതെന്ന് വെളിപ്പെടുത്താൻ ഡയറക്ടർ വിസമ്മതിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അതേ സമയത്തു തന്നെ ഇതിനു സമീപം ചർച്ച് ഹിൽ ഹൈറ്റ്സിൽ നിന്നു മറ്റൊരു പുരുഷന്റെ മൃതദേഹവും തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയതായി ബയ്റൺ അറിയിച്ചു. ഫെയുടെ മരണവുമായി ഇതിനു ബന്ധമുണ്ടോ എന്നു ഡയറക്ടർ വെളിപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് സ്‌കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടിയെ വീടിനു മുൻപൽ കളിച്ചു കൊണ്ടിരിക്കുന്നതാണ് അവസാനമായി കണ്ടത്. പിന്നീട് അപ്രത്യക്ഷയാകുകയായിരുന്നു. ഫെയെ അവസാനമായി കാണുമ്പോൾ ചർച്ച് ഹിൽ ഹൈറ്റ്സിൽ രണ്ട് അപരിചിത വാഹനങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു. എഫ്ബിഐ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച മുതൽ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിനു തെളിവുകൾ ഇല്ലെങ്കിലും ആ സാധ്യതയും പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP