Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡെമോക്രാറ്റിക് പ്രൈമറിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാൻ സാധിച്ചില്ല; ബെർണി സാൻഡേർസ് മത്സരരംഗത്തുനിന്നും പിന്മാറി

ഡെമോക്രാറ്റിക് പ്രൈമറിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാൻ സാധിച്ചില്ല; ബെർണി സാൻഡേർസ് മത്സരരംഗത്തുനിന്നും പിന്മാറി

പി പി ചെറിയാൻ

വെർമോണ്ട്: സെനറ്റർ ബെർണി സാൻഡേർസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുള്ള മത്സരത്തിൽനിന്നും പിന്മാറി. ഏപ്രിൽ 8 ബുധനാഴ്ച രാവിലെയാണ് ബെർണിയുടെ ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത് .

ഡെമോക്രാറ്റിക് പ്രൈമറിയിൽ മെച്ചപെട്ട പ്രകടനം കാഴ്ചവെക്കാനാവാത്തതാണ് മത്സരരംഗത്തുനിന്നും വെർമോണ്ട് സെനറ്റർ പിൻവാങ്ങാൻ കാരണമായത്. ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന സാൻഡേഴ്സ് സാധാരണ ജനനങ്ങൾക്ക് ഗുണകരമായ ഒട്ടേറേ നയങ്ങളാണു മുന്നോട്ടു വെച്ചിരുന്നത്. 78-കാരനായ അദ്ദേഹത്തിനുപിന്നിൽ യുവതലമുറ സുശക്തമയി നിലയുറപ്പിച്ചിരുന്നു. ബെർണി സാണ്ടേഴ്സ് മത്സരത്തിൽ നിന്നും പിന്മാറിയതോടെ ജോ ബൈഡന്റെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഉറപ്പായി.

ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇതുവരെ 879 ഡലിഗേറ്റുകലെയാണ് സാൻഡേഴ്സിനു ലഭിച്ചത്. മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനു 1165 ഡെലിഗേറ്റുകളെയും ലഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം ലഭിക്കാൻ 1991 ഡെലിഗേറ്റുകളുടെ പിന്തുണ ആവശ്യമാണ്. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ട്രംമ്പും ബൈഡനും തമ്മിൽ വാശിയേറിയ മത്സരം നടക്കും. അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്താൻ ഈ സാഹചര്യത്തിൽ ബൈഡനു കഴിയുമെന്ന് കരുതുന്നില്ല. നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ട്രംപ് അടുത്ത നാലുവർഷത്തേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ അഭിപ്രായം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP