Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ വിലക്കയറ്റം നിയന്ത്രിക്കും, സാമ്പത്തികനില ഭദ്രമാക്കും: കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഇന്ത്യയിലെ വിലക്കയറ്റം നിയന്ത്രിക്കും, സാമ്പത്തികനില ഭദ്രമാക്കും: കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഇന്ത്യയിലെ വിലക്കയറ്റം നിയന്ത്രിക്കുമെന്നും സാമ്പത്തികനില ഭദ്രമാക്കുമെന്നും കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പ്രസ്താവിച്ചു. ചൈന ഉൾപ്പടെയുള്ള പല രാജ്യങ്ങൾക്കുമൊപ്പം ഇന്ത്യയും ചെറിയതോതിൽ സാമ്പത്തികമാന്ദ്യം അനുഭവിക്കുന്നുണ്ട്. 2019-ന്റെ നാലാമത്തെ ക്വാർട്ടറിൽ 7.5 ശതമാനം സാമ്പത്തിക വളർച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിലക്തയറ്റം 2010-ൽ 10 ശതമാനമായിരുന്നത് 2019-ൽ 4 ശതമാനത്തിനു താഴെ കൊണ്ടുവന്നത് വലിയ നേട്ടമായി ധനമന്ത്രി ചൂണ്ടിക്കാട്ടി. ചൈനയിലുണ്ടായിരുന്ന പല ഇന്ത്യൻ കമ്പനികളും സാമ്പത്തിക മാന്ദ്യംമൂലവും, വ്യവസായങ്ങൾ നടത്താനുള്ള ബുദ്ധിമുട്ടുകളുംമൂലം ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.

അമേരിക്കൻ സന്ദർശനത്തിനായി എത്തിയ കേന്ദ്രധനകാര്യമന്ത്രി ഷിക്കാഗോ ഇന്ത്യൻ കോൺസുൽ ജനറൽ സുധാകർ ദലേലാ, ഇല്ലിനോയിസ്, മിഷിഗൺ, വിസ്‌കോൺസിൽ, മിനസോട്ട തുടങ്ങി അമേരിക്കയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ ബിസിനസ് ഉടമകളുടേയും, കോർപറേറ്റ് എക്സിക്യൂട്ടീവുകളുടേയും മീറ്റിംഗിൽ കേന്ദ്രമന്ത്രി അമേരിക്കയിലുള്ള ബിസിനസ് ഉടമകളേയും കോർപറേറ്റുകളേയും ഇന്ത്യയിൽ ബിസിനസ് തുടങ്ങുവാൻ ക്ഷണിച്ചു.

ഷിക്കാഗോയിലെ മീറ്റിംഗിനു മുമ്പ് ധനമന്ത്രി വാഷിങ്ടൺ ഡി.സിയിൽ വച്ചു അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്റ്റീവൻ മനുച്ചനുമായും അമേരിക്കയിലെ വലിയ കോർപറേഷൻ സിഇഒമാരുമായി ചർച്ച നടത്തി. ഇന്ത്യയിൽ അമേരിക്കൻ കമ്പനികളുടെ ഏഷ്യൻ ഹെഡ്ക്വാർട്ടേഴ്സ് സ്ഥാപിക്കുന്നതിനായി അവരെ ക്ഷണിക്കുകയും ചെയ്തു. നവംബറിൽ കൂടുതൽ ചർച്ചകൾക്കായി സ്റ്റീവന്റെ നേതൃത്വത്തിൽ അവർ ഇന്ത്യൻ സന്ദർശിക്കും.

ഷിക്കാഗോയിൽ നടത്തിയ 'ലഞ്ച് വിത്ത് കേന്ദ്രമന്ത്രി' എന്ന പരിപാടിയിൽ പ്രമുഖ ബിസിനസ് ഉടമകളായ ധാലിവാൾ സിങ്, ഡോ. ദാരത് ബരായി, ഡോ. പ്രകാശം റ്റാറ്റ, പവർവോൾട്ട് സിഇഒ ബിർജ് ശർമ്മ, മേയടെക് കോർപറേഷൻ സിഇഒ കൃഷ്ണ ബൻസാൽ, ജോൺസൺ കൺട്രോൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ പൂർണ്ണിമ വിശ്വനാഥ്, വെസ്റ്റിങ് ഹൗസിന്റേയും ജി.ഇ ട്രാൻസ്പോർട്ടേഷൻ ഡിവിഷണൽ ഡയറക്ടർ ഗ്ലാഡ്സൺ വർഗീസ്, സി.എസ് സൊല്യൂഷൻസ് സിഇഒ പോൾ കുറ്റിക്കാടൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിഇഒ അമീത് ജീൻഹിന്റൻ, ഡോ. വിജയ് പ്രഭാകർ, ഡോ. യോഗി ഭരത്ധാജ്, അസറാർ അമേരിക്ക മാനേജിങ് ഡയറക്ടർ സഞ്ജീവ് സിങ് തുടങ്ങി ഒട്ടേറേ പേർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP