Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂയോർക്കിൽ വിദ്യാർത്ഥികൾ പ്രതിരോധ കുത്തിവയ്പുകൾ 14 ദിവസത്തിനകം എടുത്തിരിക്കണം

ന്യൂയോർക്കിൽ വിദ്യാർത്ഥികൾ പ്രതിരോധ കുത്തിവയ്പുകൾ 14 ദിവസത്തിനകം എടുത്തിരിക്കണം

പി പി ചെറിയാൻ

ന്യുയോർക്ക്: ലേബർ ഡേ ഒഴിവ് ദിനത്തിനുശേഷം സെപ്റ്റംബർ 3ന് ന്യുയോർക്കിലെ ഭൂരിപക്ഷം സ്‌കൂളുകളിലും പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ചു പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കേണ്ടതിനെകുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

മതപരമായ കാരണങ്ങളാൽ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കുകയില്ല എന്ന ചില മാതാപിതാക്കളുടെ തീരുമാനം ന്യുയോർക്ക് ജനപ്രതിനിധികൾ വോട്ടിനിട്ട് തള്ളിയതോടെ സ്‌കൂളുകളിൽ പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികളും പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും സ്വീകരിക്കേണ്ടിയിരിക്കുന്നു.

സെപ്റ്റംബർ 3ന് പുതിയ അധ്യയനവർഷം ആരംഭിക്കുമ്പോൾ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പുകൾ 14 ദിവസത്തിനകം സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റുകൾ സ്‌കൂളുകളിൽ ഹാജരാക്കേണ്ടതാണെന്ന് സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പിൽ പറയുന്നു.

1992-നുശേഷം മീസെൽസ് വ്യാപകമായി ന്യുയോർക്കിലും സമീപ പ്രദേശങ്ങളിലും പടർന്ന് പിടിച്ചതിനെ തുടർന്നാണു പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമായും എടുത്തിരിക്കണമെന്ന തീരുമാനം പുറത്തുവന്നത്. എന്നാൽ ഇതിനെതിരെ ചില കുട്ടികളുടെ മാതാപിതാക്കൾ കോടതിയിൽ കേസ്സ് ഫയൽ ചെയ്യുകയും മതപരമായ കാരണങ്ങളാൽ തങ്ങളെ ഇതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. 26,000 കുട്ടികളാണ് പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കാതെ സ്‌കൂളുകളിൽ പ്രവേശനം നേടിയിരുന്നത്.

1905-ൽ സംസ്ഥാനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമാക്കണമെങ്കിൽ അതിനുള്ള അധികാരം സുപ്രീം കോടതി നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP