Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്തീയ വിശ്വാസം പങ്കുവെച്ച വൃദ്ധയെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കി

ക്രിസ്തീയ വിശ്വാസം പങ്കുവെച്ച വൃദ്ധയെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കി

പി.പി. ചെറിയാൻ

കാലിഫോർണിയ: ക്രിസ്തീയ വിശ്വാസം പങ്കുവെക്കുകയും, മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്ന എൺപത്തിയഞ്ചു വയസ്സു പ്രായമുള്ള ഡയാന മാർട്ടിൻ എന്ന വൃദ്ധയെ റിലീജയ്സ് പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചു കാലിഫോർണിയ ഹാൻ ഫോർഡിലുള്ള അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കി.

ഫാൻഫോർഡ്് സിറ്റി വൈസ് മേയർ ജോൺ ഡ്രാക്സലറുടെ ഉടമസ്ഥയിലുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ 14 വർഷമായി ഇവർ താമസിച്ചുവരികയാണ്.ക്രിസ്തീയ വിശ്വാസം പങ്കുവെച്ചതിനും, മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതുമാണ് അപ്പാർട്ട്മെന്റിൽ നിന്നും നിങ്ങളെ ഒഴിവാക്കാൻ കാരണമെന്ന് ജോൺ ബ്രാക്സലർ ഡയാനയെ അറിയിച്ചു.

ഡയാന ഈ അപ്പോർട്ടുമെന്റിൽ താമസമാക്കുമ്പോൾ സീനിയർ ലിവിങ്ങ് അപ്പാർട്ട്മെന്റാണെന്നാണ് പരസ്യം ചെയ്തിരുന്നതെന്നും, എന്നാൽ ഇപ്പോൾ പുതിയ മാനേജ്മെന്റ് യുവജനങ്ങളെ ഇവിടേക്ക് ക്ഷണിക്കുന്നതിനാൽ പ്രായമായവരെ ഒഴിവാക്കുന്നതുമാണ് മറ്റൊരു കാരണമായി ചൂണ്ടികാണിക്കുന്നത്.

മതവിശ്വാസത്തിന്റെ പേരിൽ അപ്പാർട്ടുമെന്റിൽ നിന്നും ഒഴിവാക്കാൻ യാതൊരു നിയമവുമില്ലെന്ന് അറ്റോർണി മാത്യു മെൽറിയോൾഡ് ചൂണ്ടികാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അറ്റോർണി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP