Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്തയുടെ മാതാവ് നിര്യാതനായി

ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്തയുടെ മാതാവ് നിര്യാതനായി

ലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാർ യൂസേബിയോസിന്റെ മാതാവും, പരേതനായ വട്ടക്കാട് വൈ.ഡാനിയേലിന്റെ സഹധർമ്മിണിയുമായ ചിന്നമ്മ ഡാനിയേൽ വട്ടക്കാട് (82 ) വാർധ്യക്യ സഹജമായ അസുഖം മൂലം പുത്തൂരിലുള്ള സ്വവസതിയിൽ നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ വ്യഴാഴ്ച ഉച്ചക്ക് 12 മണിക്ക് പുത്തൂർ സെന്റ് ജോർജ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ നടക്കും.

മക്കൾ : അലക്‌സിയോസ് മാർ യൂസേബിയോസ് മെത്രാപ്പൊലീത്ത, വി സി കുഞ്ഞുമോൾ( റിട്ട. ഹെഡ് മിസ്ട്രസ്), ജോൺ വി. ഡാനിയേൽ, മാമച്ചൻ വി. ഡാനിയേൽ, ലൗലി ഡാനിയേൽ, അജി ഡാനിയേൽ, അനു വി. ഡാനിയേൽ.

ഓർത്തോഡോക്‌സ് ടി.വിക്കു വേണ്ടി ചെയർമാൻ പുലിക്കോട്ടിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത, സി.ഇ.ഓ ഫാ. ജോൺസൺ പുഞ്ചക്കണം, സെക്രട്ടറി ചാർലി പടനിലം, ട്രഷറർ ജോയ് പുലിക്കോട്ടിൽ എന്നിവർ അനുശോചനം അറിയിച്ചു. സംസ്‌കാരശുശ്രൂഷകൾ ഓർത്തോഡോക്‌സ് ടി.വി തത്സമയം സംപ്രേഷണം ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP