Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നു വയസുകാരിയുടെ ജഢം ആസിഡ് ഭരണിയിൽ; മാതാപിതാക്കൾ അറസ്റ്റിൽ

മൂന്നു വയസുകാരിയുടെ ജഢം ആസിഡ് ഭരണിയിൽ; മാതാപിതാക്കൾ അറസ്റ്റിൽ

പി.പി. ചെറിയാൻ

ലൊറിഡൊ(ടെക്സസ്): മൂന്നു വയസ്സുക്കാരിയുടെ അഴുകി തുടങ്ങിയ ജഡം ആസിഡ് ഭരണിയിൽ കണ്ടെത്തിയതിനെ തുടർന്ന് ടെക്സസ്സി ലൊറിഡൊയിൽ നിന്നുള്ള മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.

ഫെബ്രുവരി 15 വെള്ളിയാഴ്ചയായിരുന്നു പൊലീസ് അധികൃതർ അറസ്റ്റു ചെയ്ത വിവരം മാധ്യമങ്ങളെ അറിയിച്ചത്. വ്യാഴാഴ്ച തൊട്ടടുത്തു താമസിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ലഭിച്ച സൂചനയുടെ വെളിച്ചത്തിൽ അന്വേഷണം നടത്തിയ പൊലീസുക്കാരാണ് ജഡം ആസിഡ് നിറച്ച ഭരണിയിൽ നിന്നും ജഡം കണ്ടെടുത്തത്.

പിതാവ് ജൊറാർഡൊ(32), മാതാവ് മോണിക്ക(37) എന്നിരാണ് അറസ്റ്റിലായത്.ഇവരുടെ അഞ്ചു മക്കളിൽ മൂന്നുവയസ്സുള്ള റബെക്കയുടെതായിരിക്കാം ജഡമെന്ന് പൊലീസിന്റെ ആദ്യ നിഗമനം. ബെഡ്റൂം ക്ലോസറ്റിലായിരുന്നു ആസിഡ് ഭരണി.

അശ്രദ്ധമായി ബാത്ത് ടബിൽ കളിക്കുന്നതിനിടെയാണ് കുട്ടി മരിച്ചതെന്നും, ജഡം മറവു ചെയ്യുന്നതിന് മോണിക്ക ഭർത്താവിന്റെ സഹായം തേടിയതാണെന്നും പ്രതികൾ പൊലീസിനോടു പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ 1 മുതൽ 11 വയസ്സു വരെയുള്ള മറ്റു നാലു കുട്ടികളുടെ ചുമതല സിപിഎസ്സിനെ ഏൽപിച്ചു.

കുട്ടിയെ അപകടപ്പെടുത്തിയതിനും, ജഡം ഒളിപ്പിച്ചുവെച്ചതിനും ഇവർക്കെതിരെ കേസ്സെടുത്തു. അമേരിക്കയിൽ അനധികൃതമായി പ്രവേശിച്ച ജെറാർഡൊക്ക(125000) 20, മോണിക്കാക്ക് (175000) ഡോളറിന്റെയും ജാമ്യം അനുവദിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP